ഇടിമിന്നലിൽ 12 പേർ കൊല്ലപ്പെട്ട ഒഡീഷയിൽ 2
മണിക്കൂറിനുള്ളിൽ ഉണ്ടായത് 62,350 മിന്നലുകൾ. മേഘങ്ങളിൽ നിന്നു മേഘങ്ങളിലേക്ക് 36,597 മിന്നലും ഭൂമിയിലേക്ക് 25,753 മിന്നലും ഉണ്ടായെന്നാണു ദുരന്തനിവാരണ വകുപ്പിന്റെ കണക്ക്. ശനിയാഴ്ച ഉച്ചതിരിഞ്ഞാണു സംസ്ഥാനത്തുടനീളം ഇടിമിന്നലുണ്ടായത്. 11 ജില്ലകളിൽ കനത്ത മഴയുമുണ്ടായി. ഖുർദ ജില്ലയിൽ 4 പേരും ബോഹാൻഗിർ ജില്ലയിൽ 2 പേരും അംഗുൽ, ബൗധ്, ഗജപതി, ജഗത്സിങ്പുർ, ഡേൻകനൽ, പുരി എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവും മിന്നലേറ്റു മരിച്ചു. 14 പേർക്കു പരുക്കേറ്റു.
Also Read : പാർട്ടികൾ ഇപ്പോളും കോടീശ്വരന്മാർ : രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ സ്വത്ത് വിവരം പുറത്ത് വന്നുമരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം സർക്കാർ സഹായം പ്രഖ്യാപിച്ചു. മിന്നലേറ്റ് 8 പശുക്കളും ചത്തു. ഒന്നരമണിക്കൂറിനുള്ളിൽ ഭുവനേശ്വറിൽ 126 മില്ലിമീറ്ററും കട്ടക്കിൽ 98 മില്ലിമീറ്ററും മഴ പെയ്തു. അടുത്ത 2 ദിവസം കൂടി സംസ്ഥാനത്ത് മിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇടിമിന്നലിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ള ഒഡീഷയിൽ കഴിഞ്ഞ വർഷം മിന്നലേറ്റ് 281 പേരാണു മരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം