രാജ്യത്തെ 8 ദേശീയ പാർട്ടികൾ 2021-22 സാമ്പത്തിക വർഷം വെളിപ്പെടുത്തിയ ആകെ ആസ്തി 8,829.16 കോടി രൂപ. തൊട്ടുമുൻപത്തെ വർഷം ഇത് 7,297.62 കോടി രൂപയായിരുന്നു. ഏറ്റവും കൂടുതൽ ആസ്തി ബിജെപിക്കാണ് (6,046.81 കോടി).ഏറ്റവും കുറവ് ആസ്തി നാഷനൽ പീപ്പിൾസ് പാർട്ടിക്കാണ്- 1.82 കോടി രൂപ. അതുകഴിഞ്ഞാൽ സിപിഐ (15.67 കോടി). ബിഎസ്പി ഒഴികെ എല്ലാ പാർട്ടികൾക്കും മുൻവർഷത്തെക്കാൾ ആസ്തി കൂടി.
ബിജെപി- 6,046.81 കോടി (4,990 കോടി, 21.17%)
കോൺഗ്രസ്- 805.68 കോടി (691.11 കോടി,16.58%)
milag nail- 690.71 cos (732.79, 5.74%)
തൃണമൂൽ കോൺഗ്രസ്- 458.10 കോടി (182.001,151.70%)
തിരഞ്ഞെടുപ്പു പരിഷ്കരണ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട കണക്കനുസരിച്ച് 2021-22 ൽ കൂടുതൽ ബാധ്യതയുള്ളത് കോൺഗ്രസിനാണ്- 41.95 കോടി രൂപ. സിപിഎമ്മിന് 12.21 കോടിയും ബിജെപിക്ക് 5.17 കോടിയും ബാധ്യതയുണ്ട്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം