ചെന്നൈ:∙സനാതന ധർമത്തെ പകർച്ചവ്യാധികളോട് ഉപമിച്ച തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് എതിരെ പ്രകോപനപരമായ പ്രസംഗവുമായി അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യ രംഗത്ത് വന്നിരുന്നു.
ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് പത്തുകോടി പാരിതോഷികം നല്‍കുമെന്നായിരുന്നു പരമഹംസയുടെ പ്രഖ്യാപനം. ഉദനിധിയുടെ ചിത്രത്തില്‍ പരമഹംസ ആചാര്യ വാളുകൊണ്ട് വെട്ടുന്ന വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. ഇതിന് മറുപടിയുമായി ഉദയനിധി രംഗത്ത് വന്നു.
സനാതന ധർമ്മത്തെക്കുറിച്ച് സംസാരിച്ചതിന് തന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപയാണ് ഒരാൾ പ്രഖ്യാപിച്ചത് എന്ന് പറഞ്ഞ ഉദയനിധി, അതിന് വെറും 10 രൂപയുടെ ചീർപ്പ് മതിയാകുമെന്നാണ് തന്റെ അഭിപ്രായമെന്നും പരിഹസിച്ചു.
‘ഇത്തരം ഭീഷണികളൊന്നും ഞങ്ങളെ സംബന്ധിച്ച് പുതിയതല്ല. ഞങ്ങൾ ഇത്തരം ഭീഷണികളെ ഭയപ്പെടുന്നവരുമല്ല. തമിഴ്നാടിനു വേണ്ടി തന്റെ ശിരസ് റെയിൽവേ ട്രാക്കിൽ വയ്ക്കാൻ മടിക്കാതിരുന്ന ഒരു കലാകാരന്റെ കൊച്ചുമകനാണ് ഞാൻ. ഞാൻ ഒരു മതത്തിനെതിരെയും പരാമർശം നടത്തിയിട്ടില്ല. ജാതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ അടിച്ചമർത്തുന്നതിനെയും വേർതിരിക്കുന്നതിനെതിരെയുമാണ് സംസാരിച്ചത്. . നിലപാടിൽനിന്നു പിന്നോട്ടു പോകില്ല. പ്രത്യാഘാതം നേരിടാൻ തയ്യാറാണ്’, ഉദയനിധി പറഞ്ഞു.
read more പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം; വി.ഡി. സതീശന് ഡിവൈഎഫ്ഐയുടെ വക്കീൽ നോട്ടീസ്
അതേസമയം, ഭൂമുഖത്ത് ആദ്യകാലം മുതല്‍ ഒരേയൊരു മതമേ ഉണ്ടായിരുന്നുള്ളു, അത് സനാതന ധര്‍മ്മമാണെന്നും അതിന് തുടക്കവും ഒടുക്കവും ഇല്ല എന്നും സനാതന ധര്‍മ്മത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഇല്ലാതാക്കുമെന്നുമായിരുന്നു പരമഹംസ ആചാര്യ പറഞ്ഞത്. നേരത്തെ ഉദയനിധി സ്റ്റാലിന് എതിരെ ഹിന്ദുത്വ ഗ്രൂപ്പുകളുടെയും ബിജെപിയുടേയും ഭാഗത്തുനിന്ന് ശക്തമായ വിമര്‍ശനം ഉയർന്നിരുന്നു.
തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം ചെന്നൈയില്‍ ശനിയാഴ്ച സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവെയാണ് സനാതനധര്‍മത്തെ പിഴുതുകളയണമെന്ന് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം