ബംഗളൂരു: ഉഡുപ്പിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ജില്ല ഭരണകൂടം ഏർപ്പെടുത്തിയ സന്ദർശക വിലക്ക് ഈമാസം 15 വരെ നീട്ടി. മൺസൂൺ മഴക്കാലത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളിലെ അപകടങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് വനമേഖലകളിലും ബീച്ചുകളിലടക്കം സഞ്ചാരികൾക്ക് ജൂലൈ മുതൽ സെപ്റ്റംബർ ആദ്യവാരം വരെ വിലക്കേർപ്പെടുത്തിയിരുന്നു.
എന്നാൽ, സെപ്റ്റംബർ ആദ്യവാരത്തിൽ വീണ്ടും കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ 15 വരെ നിയന്ത്രണം നീട്ടുകയാണെന്ന് ഉഡുപ്പി ഡെപ്യൂട്ടി കമീഷണർ ഡോ. വിദ്യാകുമാരി അറിയിച്ചു. ആഗുംബെ ചുരത്തിലെ ഗതാഗത നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് ശിവമൊഗ്ഗ ഡെപ്യൂട്ടി കമീഷണറുമായി കൂടിക്കാഴ്ച നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം