നാളികേരത്തിന്റെ നാട്ടുകാരായ നമ്മക്ക് നാളികേര കൃഷിയെപ്പറ്റിയറിഞ്ഞാലോ……. പശ്ചിമ തീരപ്രദേശത്തെ സാഹചര്യത്തില്‍ വളരുന്ന തെങ്ങ് വേനല്‍ക്കാലനനയോടു നന്നായി പ്രതികരിക്കും. ഡിസംബര്‍ മുതല്‍ മേയ് വരെ നന ആവശ്യം.തടങ്ങളില്‍ നനയ്ക്കുന്ന പ്രദേശമാണെങ്കില്‍ ആദ്യത്തെ 2 വര്‍ഷം 4 ദിവസത്തിലൊരിക്കല്‍ തെങ്ങൊന്നിന് 45 ലീറ്റര്‍ വെള്ളം നല്‍കുക. തെങ്ങിന് പുതയും തണലും നല്‍കണം.
ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ തുള്ളിനനയാണ് നല്ലത്. ഇതു പ്രകാരം ഒരു തെങ്ങിന് 30 ലീറ്റര്‍ വെള്ളം ഒരു ദിവസം നല്‍കിയാല്‍ മതി. ചകിരിച്ചോറോ, ചകിരിയോ തെങ്ങിന്‍തടങ്ങളില്‍ ഇടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. 10 ലീറ്റര്‍ ബഹിര്‍ഗമനശേഷിയുള്ള 4 ഡ്രിപ്പ് എമിറ്ററുകള്‍ തെങ്ങില്‍നിന്ന് 1.5 മീറ്റര്‍ അകലത്തില്‍ ചുറ്റും വയ്ക്കാം.
കായ്ച്ചു തുടങ്ങിയ തെങ്ങിന് കാലവര്‍ഷത്തിനു മുന്‍പുള്ള പുതുമഴ ലഭിച്ചു തുടങ്ങുന്നതോടെ മേയ്-ജൂണ്‍ മാസത്തില്‍ തെങ്ങിനു ചുറ്റും വൃത്താകാരത്തില്‍, ചുവട്ടില്‍നിന്ന് 1.8-2 മീറ്റര്‍ ആരവും 20 സെ.മീ. താഴ്ചയുമുള്ള തടമെടുക്കുക. തെങ്ങൊന്നിന് 25 കിലോ വീതം പച്ചിലവളമോ കമ്ബോസ്റ്റോ തടത്തിനുള്ളില്‍ വിതറണം. തുടര്‍ന്ന് ഒരു തെങ്ങിന് ഒരു വര്‍ഷം ശുപാര്‍ശ ചെയ്തിട്ടുള്ള മൊത്തം രാസവളത്തിന്റെ മൂന്നിലൊന്നു ഭാഗം രാസവളം നല്‍കുക. ശേഷിക്കുന്ന മൂന്നില്‍ രണ്ടു ഭാഗം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നല്‍കാം.
നന്നായി വളര്‍ന്നു കാലേക്കൂട്ടി പുഷ്പിക്കുന്നതിനും കായ്ക്കുന്നതിനും അത്യുല്‍പാദനത്തിനും തൈകള്‍ നട്ട് ആദ്യ വര്‍ഷം മുതല്‍ തന്നെ തുടര്‍ച്ചയായി വളപ്രയോഗം നടത്തേണ്ടതുണ്ട്. പശ്ചിമതീര പ്രദേശങ്ങളില്‍ മഴയ്ക്കു മുന്‍പേ മേയ്-ജൂണ്‍ മാസങ്ങളിലാണ് തൈകള്‍ നടുന്നതെങ്കില്‍ നട്ട് 3 മാസം ക ഴിഞ്ഞ് ആദ്യത്തെ രാസവളപ്രയോഗം. കായ്ച്ചു തുടങ്ങിയ തെങ്ങിന് ശുപാര്‍ശ ചെയ്തിട്ടുള്ളതിന്റെ പത്തിലൊരു ഭാഗം അപ്പോള്‍ നല്‍കണം. നട്ട് ഒരു വര്‍ഷം കഴിഞ്ഞവയ്ക്ക്, കായ്ച്ചു തുടങ്ങിയ തെങ്ങിനു നല്‍കേണ്ടതിന്റെ മൂന്നിലൊരു ഭാഗവും, 2 വര്‍ഷം കഴിയുമ്ബോള്‍ മൂന്നില്‍ രണ്ട് ഭാഗവും, 3 വര്‍ഷം കഴിഞ്ഞ് (കായ്ച്ചു തുടങ്ങിയ തെങ്ങിന്) ശുപാര്‍ശ ചെയ്തിട്ടുള്ള മുഴുവന്‍ രാസവളവും നല്‍കണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം