റിയാദ്: സൗദിയിൽ നിയന്ത്രണമുള്ള വേദന സംഹാരി ഗുളികകൾ മലയാളിയുടെ വാഹനത്തിൽനിന്നു പിടിച്ച കേസിൽ 7 മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു.
also read.. ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശേരിയിൽ ഒരു കിലോ സ്വർണം പിടികൂടി
വാഹന പരിശോധനയ്ക്കിടെയാണ് മരുന്നുകൾ സുരക്ഷാവകുപ്പ് കണ്ടെത്തിയത്. വാഹനങ്ങൾ കൈമാറി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാത്തതാണ് വിനയായത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്നുകൾ വാങ്ങാനോ സൂക്ഷിക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നാണ് സൗദി നിയമം.
ഇതിനു മുൻപ് ഈ വാഹനം ഓടിച്ചിരുന്നയാൾ ഡോക്ടറുടെ നിർദേശപ്രകാരം വാങ്ങി സൂക്ഷിച്ചതായിരുന്നെങ്കിലും കുറിപ്പടി ഹാജരാക്കാൻ പുതിയ ഡ്രൈവർക്ക് സാധിച്ചില്ല. ആദ്യം ഈ വാഹനം ഉപയോഗിച്ചിരുന്നയാൾ സൗദി വിട്ടുപോയതും തിരിച്ചടിയായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA