തിരുവനന്തപുരം: മലയന്‍കീഴില്‍ നാലുവയസുകാരന്റെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് ബന്ധുക്കള്‍. ഗോവ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ അശ്വതി ഭവനില്‍ അനീഷിന്റെ മകന് അനിരുദ്ധാണ് ഇന്ന് രാവിലെ മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ഓണാഘോഷത്തിന്റെ ഭാഗമായി അനീഷും കുടുംബവും ഗോവയില്‍ വിനോദയാത്ര പോയിരുന്നു. ഇതിനുശേഷം തിരികെയെത്തിയപ്പോഴാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് കുട്ടിയെ മലയന്‍കീഴിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൈക്കാട് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. എന്നാല്‍ കാര്യമായ അസുഖങ്ങളൊന്നും കുട്ടിക്ക് കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് വീട്ടിലേക്ക് തന്നെ മടക്കിയ അയച്ചു.
വീട്ടിലെത്തിയതിനു പിന്നാലെ അസ്വസ്ഥത പ്രകടപ്പിച്ച കുട്ടിയെ രാവിലെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപെ കുട്ടി മരിക്കുകയായിരുന്നു. ഗോവയില്‍ നിന്ന് കഴിച്ച ചിക്കനിൽ നിന്നുണ്ടായ വിഷബാധയാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുന്നത്.
കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
https://www.youtube.com/watch?v=U9FzYSjzFrA
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം