കൊച്ചി: ഹൈക്കോടതിയിൽ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തി യുവാവ്. തൃശൂർ സ്വദേശിയായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിക്കുമ്പോഴാണ് സംഭവം. പൊലീസിടപെട്ട് ഇയാളെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
യുവാവിനൊപ്പമുളള നിയമവിദ്യാർഥിനിയായ യുവതിയെ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലായിരുന്നു നടപടി. കോടതിയിലെത്തിയ യുവതി മാതാപിതാക്കൾക്കൊപ്പം പോകാൻ സന്നദ്ധത അറിയിച്ചു, ഇത് കേട്ടതിന് പിന്നാലെയാണ് പുറത്തേക്കിറങ്ങി കോടതി വരാന്തയിൽവെച്ച് കൈ ഞരമ്പ് മുറിച്ചത്.
Also read : ’50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം’; ഹർഷിന വീണ്ടും സമരത്തിലേക്ക്
ആഗസ്റ്റ് 14 മുതൽ പൂത്തോട്ട ലോ കോളജിൽ പഠിക്കുന്ന നിയമവിദ്യാർത്ഥിനിയെ കാണാതായിരുന്നു. തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് വിവാഹിതനും കുട്ടിയുമുള്ള തൃശൂർ സ്വദേശി വിഷ്ണുവിനൊപ്പം പെൺകുട്ടി പോയതാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് കോടതിയെ സമീപിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA