പരീക്ഷണ ആണവപോർമുനകളുമായി രണ്ടു ദീർഘദൂര ക്രൂസ് മിസൈലുകൾ ഉത്തരകൊറിയ വിക്ഷേപിച്ചു. കൊറിയൻ ഉപദ്വീപിൽനിന്ന് 150 മീറ്റർ ഉയരത്തിൽ 1500 കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇവ കടലിൽ പതിച്ചതെന്ന് ഔദ്യോഗിക കെസിഎൻഎ ന്യൂസ് ഏജൻസി അവകാശപ്പെട്ടു.
ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉൻ നാവിക എൻജിനുകളും ആയുധങ്ങളും നിർമിക്കുന്ന പുങ് മെഷിൻ കോംപ്ലക്സ് സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്. യുഎസ് – ദക്ഷിണകൊറിയ വാർഷിക സൈനികാഭ്യാസം വ്യാഴാഴ്ച അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം.
Also Read : യുവതിയെ പീഡിപ്പിച്ച് കൊന്ന കേസിൽ മകനെതിരെ മൊഴി പറഞ്ഞ് ‘അമ്മ : മകന് ജീവപര്യന്തം
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം