വിധവയായ സ്ത്രീയെ പീഡിപ്പിച്ച് കൊന്ന് കിണറ്റിലെറിഞ്ഞ കേസിൽ മകനെതിരെ കോടതിയിൽ മൊഴി നൽകി അമ്മ. ത്രിപുര സ്വദേശിയായ നമിത ദാസാണ് പ്രതിയായ മകനും സുഹൃത്തിനുമെതിരായ മൊഴിയിൽ ഉറച്ച് നിന്നത്. ചെയ്ത കുറ്റത്തിന് മകന് തൂക്കുകയർ നൽകണമെന്നും അവർ കോടതിയോട് അഭ്യർഥിച്ചു. ബലാൽസംഗക്കുറ്റം തെളിയിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് കൊലക്കേസിൽ പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സുമൻ ദാസ്(24) ചന്ദ്രൻ ദാസ്(26) എന്നിവരാണ് 55കാരിയായ കൃഷ്ണയെന്ന സ്ത്രീയെ കൊലപ്പെടുത്തിയത്
വീടിനുള്ളിൽ വച്ചാണ് കൃഷ്ണ കൊല്ലപ്പെട്ടതെന്നും കൊലയ്ക്ക് ശേഷം പ്രതികൾ മൃതദേഹം ഒളിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കൃത്യത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് മൃതദേഹം കണ്ടെടുക്കാനായത്. അതുകൊണ്ട് തന്നെ ബലാൽസംഗം നടന്നതായി പൊലീസിന് തെളിയിക്കാനായില്ല. കൃഷ്ണയുടെ മരുമകളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്
Also Read : പ്രതിപക്ഷ കക്ഷികളുടെ യോഗം നാളെ ഗർഗായുടെ വസിതിയിൽ : ‘ഇന്ത്യ’ നിലപാട് നാളെ അറിയാം
ബിഷാൽഗഡ് മുൻസിപ്പൽ കൗൺസിലിൽ ശുചീകരണത്തൊഴിലാളിയായിരുന്ന കൃഷ്ണയെ സുമനും സുഹൃത്തും ചേർന്ന് 2020 ഏപ്രിലിലാണ് കൊലപ്പെടുത്തിയത്. ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കൃഷ്ണയുടെ മൃതദേഹം പ്രതികൾ പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കുകയും ചെയ്തു. വിശദമായ അന്വേഷണത്തിലാണ് സുമനും ചന്ദ്രനുമാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയത്. നമിത ഉൾപ്പടെ ഇരുപത്തിയഞ്ചോളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം