കേന്ദ്ര സർക്കാർ ഈ മാസം 18 മുതൽ 22 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച പശ്ചാത്തലത്തിൽ പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ കക്ഷികൾ നാളെ ഇവിടെ യോഗം ചേരും. പാർലമെന്റിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകൾ തീരുമാനിക്കുകയാണു ലക്ഷ്യം. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നാളെ രാത്രി എട്ടിനാണു യോഗം. പ്രതിപക്ഷ നേതാക്കൾക്കായി ഖർഗെ അത്താഴവിരുന്നുമൊരുക്കും. മുംബൈയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്ന നേതാക്കൾ, അസാധാരണ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രത്തിൽ നിന്ന് അപ്രതീക്ഷിത പ്രഖ്യാപനങ്ങളുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് വീണ്ടും ഒത്തുചേരുന്നത്.
ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ ആശയവുമായി ബന്ധപ്പെട്ട ബിൽ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്നു പ്രതിപക്ഷം സംശയിക്കുന്നു. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മേൽക്കൈ നേടുകയാണു ബിജെപിയുടെ ലക്ഷ്യമെന്നു വിലയിരുത്തുന്ന പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി അതിനെ എതിർക്കാനാണു സാധ്യത. അതിനുള്ള ധാരണ നാളത്തെ യോഗത്തിൽ രൂപപ്പെട്ടേക്കും.
ഗൗതം അദാനിയുമായി ബന്ധപ്പെട്ടുള്ള പുതിയ വെളിപ്പെടുത്തൽ ഉയർത്തിക്കാട്ടി പാർലമെന്റിൽ കേന്ദ്രത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിക്കാനുള്ള ഒരുക്കത്തിലാണു കോൺഗ്രസ്. അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണം വേണമെന്ന് കോൺഗ്രസ് അടക്കമുള്ള കക്ഷികൾ ആവശ്യപ്പെടും. അദാനിയെ ശക്തമായി എതിർക്കുന്നതിൽ വിമുഖതയുള്ള എൻസിപി നേതാവ് ശരദ് പവാർ ഇക്കാര്യത്തിൽ എന്തു നിലപാടെടുക്കുമെന്നതു ശ്രദ്ധേയമാവും.
ഈ വർഷമവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പും നടക്കാനുള്ള സാധ്യതയും പ്രതിപക്ഷം തള്ളിക്കളയുന്നില്ല. തിരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും ഒറ്റക്കെട്ടായി നേരിടാൻ കഴിയുംവിധം തയാറെടുക്കാൻ മുംബൈയിൽ ചേർന്ന ഇന്ത്യ മുന്നണി യോഗത്തിൽ പ്രതിപക്ഷ കക്ഷികൾ ധാരണയിലെത്തിയിരുന്നു. ലോക്സഭാ പോരിൽ 440 സീറ്റിൽ ബിജെപിക്കെതിരെ പൊതുസ്ഥാനാർഥികളെ നിർത്തുകയാണു ലക്ഷ്യം. ഇതു നടപ്പാക്കുന്നതിനുള്ള ചർച്ചകൾ വൈകാതെ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ കക്ഷികൾ ആരംഭിക്കും.
Also Read : വീണ്ടും പറന്നു പൊങ്ങി വിക്രം ലാന്‍ഡര്‍ ; വീഡിയോ പങ്കുവച്ച് ഐഎസ്ആര്‍ഒ
പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചേക്കുമെന്നു സൂചനയുള്ളതിനാൽ ഇക്കാര്യത്തിലും പ്രതിപക്ഷത്തിനു നിലപാട് തീരുമാനിക്കേണ്ടി വരും. വനിതാ സംവരണത്തോടു സമാജ് വാദി പാർട്ടി, ആർജെഡി എന്നിവയ്ക്കു പൂർണ യോജിപ്പില്ല. സംവരണത്തെ മുൻപ് ശക്തമായി എതിർത്തിരുന്ന ഇരു കക്ഷികളും സമീപകാലത്ത് നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. വനിതാ സംവരണത്തിനുള്ളിൽ ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം കൂടി ഉൾപ്പെടുത്തണമെന്നാണ് ഇപ്പോഴത്തെ നിലപാട്. കേന്ദ്ര സർക്കാർ സംവരണ ബിൽ അവതരിപ്പിക്കുന്ന വേളയിൽ പ്രതിപക്ഷ കക്ഷികൾ വ്യത്യസ്ത നിലപാടെടുത്താൽ ഇന്ത്യ മുന്നണിയിൽ ഭിന്നിപ്പിനു കാരണമാകും. ബിജെപി അതു രാഷ്ട്രീയായുധമാക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യം ഒഴിവാക്കി, മുന്നണിയെ ഒറ്റക്കെട്ടായി നിർത്താൻ ലക്ഷ്യമിട്ടുള്ള ചർച്ചകളാവും ഖർഗെയുടെ വസതിയിൽ പ്രതിപക്ഷ നേതാക്കൾ നടത്തുക.ഗൗതം അദാനിയുമായി ബന്ധപ്പെട്ടുള്ള പുതിയ വെളിപ്പെടുത്തൽ ഉയർത്തിക്കാട്ടി പാർലമെന്റിൽ കേന്ദ്രത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിക്കാനുള്ള ഒരുക്കത്തിലാണു കോൺഗ്രസ്. അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണം വേണമെന്ന് കോൺഗ്രസ് അടക്കമുള്ള കക്ഷികൾ ആവശ്യപ്പെടും. അദാനിയെ ശക്തമായി എതിർക്കുന്നതിൽ വിമുഖതയുള്ള എൻസിപി നേതാവ് ശരദ് പവാർ ഇക്കാര്യത്തിൽ എന്തു നിലപാടെടുക്കുമെന്നതു ശ്രദ്ധേയമാവും.
പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചേക്കുമെന്നു സൂചനയുള്ളതിനാൽ ഇക്കാര്യത്തിലും പ്രതിപക്ഷത്തിനു നിലപാട് തീരുമാനിക്കേണ്ടി വരും. വനിതാ സംവരണത്തോടു സമാജ് വാദി പാർട്ടി, ആർജെഡി എന്നിവയ്ക്കു പൂർണ യോജിപ്പില്ല. സംവരണത്തെ മുൻപ് ശക്തമായി എതിർത്തിരുന്ന ഇരു കക്ഷികളും സമീപകാലത്ത് നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. വനിതാ സംവരണത്തിനുള്ളിൽ ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം കൂടി ഉൾപ്പെടുത്തണമെന്നാണ് ഇപ്പോഴത്തെ നിലപാട്. കേന്ദ്ര സർക്കാർ സംവരണ ബിൽ അവതരിപ്പിക്കുന്ന വേളയിൽ പ്രതിപക്ഷ കക്ഷികൾ വ്യത്യസ്ത നിലപാടെടുത്താൽ ഇന്ത്യ മുന്നണിയിൽ ഭിന്നിപ്പിനു കാരണമാകും. ബിജെപി അതു രാഷ്ട്രീയായുധമാക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യം ഒഴിവാക്കി, മുന്നണിയെ ഒറ്റക്കെട്ടായി നിർത്താൻ ലക്ഷ്യമിട്ടുള്ള ചർച്ചകളാവും ഖർഗെയുടെ വസതിയിൽ പ്രതിപക്ഷ നേതാക്കൾ നടത്തുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം