ഇടുക്കി: ഇടുക്കിയിൽ രാജാക്കാട് കളത്രക്കുഴിയില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രോഗിയായ 80കാരിക്ക് ദാരുണാന്ത്യം. വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസ്(80) ആണ് മരണപ്പെട്ടത്.
ഇന്ന് പുലർച്ചെ 4:30 ഓടെയായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികയെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് അപകടമുണ്ടായത്. ആംബുലൻസ് നിയന്ത്രണം വിട്ട് പത്തടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ഉടൻ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കാനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA