തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്നു മന്ത്രി ആൻറണി രാജു. സംസ്ഥാനത്തെ 150 കേന്ദ്രങ്ങളിൽ മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി എം ഇ എസ് സംഘടിപ്പിച്ചു വന്ന ഓണസൗഹാർദ്ദ സദസ്സിന് സമാപനം കുറിച്ചുകൊണ്ട് തിരുവനന്തപുരത്ത് നടന്ന മഹത് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
read more : ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദ സാധ്യത: കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരും
അക്രമവും സംഘർഷവും ഇല്ലാത്ത ഒരു സാമൂഹിക ഭ്രമം സംജാതമാവുകയാണ് ഓണം പോലുള്ള ആഘോഷങ്ങളിലൂടെ നാം ലക്ഷ്യമാക്കേണ്ടത്. അത് ദരിദ്രരുടെ എണ്ണം തുലോം കുറവായ കേരളം നമ്മുടെ അഭിമാനമാണ്.
ചടങ്ങിൽ എം ഇ എസ് സ്റ്റേറ്റ് പ്രസിഡൻറ് ഡോക്ടർ ഫസൽ ഗഫൂർ ചീഫ് ഗസ്റ്റ് ആയിരുന്നു. രാജ്യത്ത് നിലനിന്നിരുന്ന എല്ലാ ആഘോഷങ്ങളും മനുഷ്യരെ ഒന്നിപ്പിക്കാനും മതേതര മൂല്യങ്ങൾ പ്രാവർത്തികമാക്കാനും ഉള്ള സ്ഥലങ്ങൾ ആയിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ദൈവത്തിൻറെ സ്വന്തം നാടായി കേരളത്തെ നാം അഭിമാനപൂർവ്വം അവതരിപ്പിക്കുമ്പോൾ സമഭാവനയുടെ പാഠങ്ങൾക്ക് മുൻ തൂക്കം നൽകുകയാണ്. 150 കേന്ദ്രങ്ങളിൽ സൗഹൃദ സദസ്സുകൾ സംഘടിപ്പിച്ചത് കുറവുകളെയും വൈകല്യങ്ങളെയും അതിജീവിച്ച് സഹജീവികളെ അംഗീകരിച്ച് സമഭാവനയോടെ കരുത്ത് നേടുകയാണ് ഇന്നത്തെ നമ്മുടെ നാടിൻറെ നേട്ടം.
അപ്പോഴാണ് ഓണം അർത്തവത്താകുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ പറഞ്ഞു. പരാജയം സമ്മതിച്ച ചക്രവർത്തിയുടെ വിജയാഘോഷമാണ് ഓണത്തിലൂടെ നാം അനുകരണ വിധേയമാക്കേണ്ടതെന്ന് ഡോക്ടർ ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ജോൺ ബ്രിട്ടാസ് എംപി മുഖ്യപ്രഭാഷണം നടത്തി. സൂര്യ കൃഷ്ണമൂർത്തി ആശംസകൾ നേർന്നു. അൻസലൻ എംഎൽഎ, ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വക്കേറ്റ് എ എ റഷീദ്, മുൻ മന്ത്രി പന്തളം സുധാകരൻ കേരള സർവകലാശാല മുൻവൈസ് ചാൻസിലർ ഡോക്ടർ എം കെ രാമചന്ദ്രൻ നായർ, സംസ്ഥാന വിവരാവകാശ കമ്മീഷണർ എ എ ഹക്കീം, തുടങ്ങിയവർ ആശംസകൾ നേർന്നു.
അസിസ്റ്റൻറ് അഡ്വക്കറ്റ് ജനറൽ കെ പി ജയചന്ദ്രൻ, മുൻ ബിജെപി ജേക്കബ് പുന്നൂസ്, ഏകലവ്യാശ്രമം മഠാധിപതി അശ്വതി തിരുനാൾ, സംവിധായകൻ ജി സുരേഷ് കുമാർ, പോലീസ് കോംപ്ലയിന്റ് അതോറിറ്റി ചെയർമാൻ കെ പി സോമരാജൻ, ഐപിഎസ് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ എം ആർ തമ്പാൻ, കേരള ഓട്ടോമൊബൈൽസ് മുൻ ചെയർമാൻ കരമന ഹരി, എംഇഎസ് വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
തിരക്കഥാകൃത്ത് ബിനു കീരിയത്ത്, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, അയിലം ഉണ്ണികൃഷ്ണൻ, അനിൽ അടൂർ, ഡോക്ടർ എം എ ലാൽ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് സുനിൽകുമാർ, വയലാർ ഗോപകുമാർ, സൈഫുദ്ദീൻ ഹാജി, പെരിങ്ങമല രാമചന്ദ്രൻ, കലാം കൊച്ചാറ, ശിവജി, ആർ. ജയചന്ദ്രൻ, തമ്പാനൂർ രാജീവ്, ഡോക്ടർ കെ എ ഹാഷിം, ഇന്ദുലാൽ, ആനേറ ഷാജി തുടങ്ങിയവർ ആശംസകൾ നേർന്നു.
എംഇഎസ് ജില്ലാ സെക്രട്ടറി നദീർ കടയറ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡൻറ് പ്രൊഫസർ എം. ഇബ്രാഹിം റാവുത്തർ, എം.കെ. കമറുദ്ദീൻ, നൗഷാദ് ബാലരാമപുരം, ഹംസ തന്നൂർ, അബ്ദുൽ ഖാദർ, ശ്രീകാര്യം അഷറഫ്, തുടങ്ങിയവർ സന്നിഹിതരായിരുന്നു എംഇഎസ് ജില്ലാ ട്രഷറർ എസ് നിജുമുദ്ധീൻ സൗഹൃദ സദസ്സിന് നന്ദി പ്രകടിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA