കൊച്ചി: കുട്ടികള്‍ക്ക് മദ്യം നല്കിയ സംഭവത്തില്‍ ബിവറേജസ് ജീവനക്കാര്‍ക്കെതിരേ കേസെടുത്ത് പോലീസ്. അബ്കാരി നിയമപ്രകാരമാണ് ഇവർക്കെതിരെ മൂവാറ്റുപുഴ പോലീസ് കേസെടുത്തത്. നാല് കുട്ടികള്‍ മദ്യലഹരിയില്‍ പുഴയോരത്ത് ഇരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇടപെടൽ. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം നല്കിയ കുറ്റത്തിനാണ് കേസ്.
Also read : ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദ സാധ്യത: കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരും
കഴിഞ്ഞ ഓഗസ്റ്റ് 25നാണ് സംഭവം നടന്നത്. സ്കൂളിലെ ഓണാഘോഷത്തിന് ശേഷം 4 കുട്ടികള്‍ പുഴയോരത്ത് മദ്യത്തിന്റെ ലഹരിയിൽ കിടക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടികളെ വിളിച്ച് വിവരം അന്വേഷിച്ചപ്പോൾ സഹപാഠികളിൽ ചിലര്‍ മദ്യം നല്‍കിയെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് മൂവാറ്റുപുഴയിലെ ബിവറേജസ് ഔട്ട്ലെറ്റില് നിന്നും വാങ്ങിയതാണെന്ന് വ്യക്തമാകുന്നത്. ഇതോടെയാണ് ഔട്ട്ലെറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കെതിരേയും പോലീസ് കേസെടുത്ത സാഹചര്യമുണ്ടായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA