കഴിഞ്ഞ ദിവസം രാജസ്ഥാനിൽ ഭർത്താവും ബന്ധുക്കളും ചേർന്ന് മർദിച്ച ശേഷം നഗ്നയാക്കി പൊതുഇടത്ത് കൂടി നടത്തിയ സംഭവം ഇന്ത്യൻ ജനതയുടെ അഭിമാനത്തിനേറ്റ ക്ഷേതംഅന്നെന്നു പല വിമർശനങ്ങളും ഉയർന്നിരുന്നു,
Also Read : അവസാന കുക്കി കുടുംബത്തെയും ഒഴിപ്പിച്ച് സംസ്ഥാന സർക്കാർ
ഇപ്പോളിതാ പീഡനത്തിനിരയായ യുവതിയെ ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ. യുവതിക്ക് സർക്കാർ ജോലിയും പത്തുലക്ഷം രൂപയും നൽകുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
അക്രമത്തിന് ഇരയായ യുവതിയുടെ വീടും അദ്ദേഹം സന്ദർശിച്ചു. കുറ്റക്കാരെയെല്ലാം അറസ്റ്റ് ചെയ്യുകയും അതിവേഗ കോടതിയിൽ പ്രോസിക്യൂട്ട് ചെയ്ത് ക്രിമിനലുകൾക്കു കർശനമായ ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജസ്ഥാനിലെ പ്രതാപ്ഗർ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണു ഭർത്താവും ബന്ധുക്കളും ചേർന്ന് ഇരുപത്തിയൊന്നുകാരിയായ യുവതിയെ നഗ്നയാക്കി നടത്തിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം