തിരുവനന്തപുരം: കനത്ത മഴ മൂലം കല്ലാർ – മീൻമുട്ടിയിൽ വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. വെള്ളച്ചാട്ടം കാണാനെത്തിയവരാണ് കുടുങ്ങിയത്. 20 ഓളം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
മീന്മൂട്ടി വനത്തിലൂടെ ഒഴുകുന്ന ചെറിയ തോട് കനത്ത മഴയെത്തുടർന്ന് പൊടുന്നനേ നിറഞ്ഞതോടെയാണ് സഞ്ചാരികൾ കുടുങ്ങിയത്. സമീപത്തെ നാട്ടുകാരും ഗാർഡുകളും ചേർന്ന് സഞ്ചാരികളെ ഇക്കരെ എത്തിക്കുന്നുണ്ട്.
വൈകിട്ട് 4 മണിയോടെയാണ് തോട്ടിൽ വെള്ളം കയറിയത്. രാവിലെ മുതൽ പ്രദേശത്ത് ചെറിയതോതിൽ മഴ പെയ്യുന്നുണ്ട്. എന്നാൽ വനത്തിനുള്ളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. അതാണ് തോട് നിറയാൻ കാരണമായത്.
https://www.youtube.com/watch?v=U9FzYSjzFrA
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം