മദീന: മദീനയിൽ കഴിഞ്ഞ ദിവസമുണ്ടായത് ശക്തമായ മഴയും കാറ്റും. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് മഴ ആരംഭിച്ചത്. രാത്രി 9 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
also read.. രാജ്യത്ത് നിയന്ത്രണമേർപ്പെടുത്തിയ ഗുളികളുമായി പിടിയിലായ മലയാളിക്ക് ഏഴ് മാസം തടവും നാടുകടത്തലും ശിക്ഷ
സുരക്ഷ കണക്കിലെടുത്ത് മേഖലയിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിരുന്നു. മഴ ശക്തമായതോടെ വെള്ളത്തിന്റെ കുത്തൊഴുക്കാണ് പല സ്ഥലങ്ങളിലും.
പല സ്ഥലങ്ങളിലും റോഡുകളിൽ വെള്ളം കയറി. ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകളിലേക്കും പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മദീന ഉൾപ്പെടെ ചില പ്രദേശങ്ങളിൽ ഇന്ന് മഴ പെയ്യുമെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA