തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വായ മൂടിക്കെട്ടിയ പോത്താണെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. മുഖ്യമന്ത്രിയെ പോത്ത് എന്ന് വിളിച്ചത് അധഃപതനമാണെന്നും സുധാകരന് മാനസിക രോഗമാണെന്നും ജയരാജൻ പ്രസ്താവിച്ചു.
സുധാകരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ കോൺഗ്രസ് ദേശീയ നേതൃത്വം തയ്യാറാകണം. ഇത്തരം മാനസിക രോഗമുള്ളവര്‍ ഇരിക്കേണ്ട കസേര അല്ല അതെന്നും താന്‍ കുറെ നാളായി സുധാകരനെ നിരീക്ഷിക്കുന്നുണ്ടെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു. പുതുപ്പള്ളിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസ് വിജയിക്കുമെന്നും ഇപി പറഞ്ഞു.
സുധാകരന്റെ പോത്ത് പരാമര്‍ശത്തിനെതിരെ മന്ത്രി വിഎന്‍ വാസവനും രംഗത്തെത്തിയിരുന്നു. പോത്ത് പരാമര്‍ശം ചേരുന്നത് സുധാകരന് തന്നെയാണെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് യോജിക്കാത്ത പരാമര്‍ശമാണ് സുധാകരന്‍ നടത്തിയതെന്നും വിഎന്‍ വാസവന്‍ പറഞ്ഞു
മാസപ്പടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതികരിക്കാതെ വായ മൂടിക്കെട്ടി നടക്കുന്ന പോത്താണ് മുഖ്യമന്ത്രിയെന്ന് സുധാകരൻ പറഞ്ഞിരുന്നു. തൊലിക്കട്ടി കൂടുതല്‍ ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പ്രചാരണത്തിനെത്തിയത്. മുഖ്യമന്ത്രിക്കെതിരേയുള്ള പോരാട്ടം പാര്‍ട്ടിയ്ക്കകത്ത് തന്നെ തുടങ്ങികഴിഞ്ഞു. തന്‍കാര്യം നോക്കുന്ന ആളാണ് പിണറായിയെന്ന് സിപിഎമ്മുകാര്‍ തന്നെ പറഞ്ഞുതുടങ്ങി.
സര്‍ക്കാരിനെതിരേ വന്‍ ജനവികാരമാണ് ഉള്ളതെന്നും മുഖ്യമന്ത്രിയേക്കുറിച്ച് വളരെ മോശമായ ചിത്രമാണ് ജനങ്ങളുടെ മനസിലുള്ളതെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
https://www.youtube.com/watch?v=U9FzYSjzFrA
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം