പാമ്പാടി: പാമ്പാടി: പുതുപ്പള്ളിയിൽ കൊട്ടിക്കലാശം ആവേശമാക്കി മുന്നണികൾ. എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും കൊട്ടിക്കലാശം സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പ്രധാന പരിപാടി. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പോലീസ് നേരത്തെതന്നെ സ്ഥലം അനുവദിച്ച് നല്‍കിയിരുന്നു. പ്രധാന പാര്‍ട്ടികളുടെയെല്ലാം പ്രമുഖ നേതാക്കള്‍ കൊട്ടിക്കലാശം ഗംഭീരമാക്കാന്‍ പുതുപ്പള്ളിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മൂന്നു മുന്നണികള്‍ക്കും പൊലീസ് നിശ്ചയിച്ച് നല്കിയ സ്ഥലത്താണ് കൊട്ടിക്കലാശം നടത്തിയത്.
മൂന്നു മണിയോടെ പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു. പാട്ടുകള്‍ക്കൊപ്പം ചുവടുവെച്ച് ആരംഭിച്ച ആഘോഷം, പിന്നീട് ചെണ്ടമേളത്തിലും വെടിക്കെട്ടിലേക്കും വഴിമാറി. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കൂട്ടമായി നിലയുറപ്പിച്ച പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ ഉയര്‍ത്തിപ്പാറിച്ചു. പുതുപ്പള്ളി മണ്ഡലം ഇതുവരെ കാണാത്ത തരത്തിലുള്ള കൊട്ടിക്കലാശമാണ് നടന്നത്.
Also read : ഒഡീഷയില്‍ ഇടിമിന്നലേറ്റ് 10 പേര് മരിച്ചു ; മൂന്ന് പേര്‍ക്ക് പരിക്ക്
ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും ടൗണിലേക്ക് എത്തിയതോടെ ആവേശം വാനോളമുയര്‍ന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പരമാവധി വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് നടത്തിയത്. അതിനാല്‍ കൊട്ടിക്കലാശ സ്ഥലത്തേക്ക് ചാണ്ടി ഉമ്മന്‍ എത്തിയില്ല. ആറു മണിയോടെ, കൊട്ടിക്കലാശം അവസാനിച്ചു. നാളെ നിശബ്ദ പ്രചാരണമാണ്. മറ്റന്നാള്‍ പുതുപ്പള്ളി വിധിയെഴുതുമ്പോള്‍, വിജയ പ്രതീക്ഷതയിലാണ് മൂന്നു മുന്നണികളും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA