ഡല്‍ഹി: അഴിമതിക്കും ജാതീയതക്കും വര്‍ഗീയതയ്ക്കും രാജ്യത്ത് ഇടമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിടിഐക്ക് നല്കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ജി20ല്‍ രാജ്യത്തിന്റെ വാക്കുകളും ദര്‍ശനങ്ങളും ഭാവിയിലേക്കുള്ള റോഡ് മാപ്പ് ആയിട്ടാണ് ലോകം കാണുന്നതെന്നും വളര്‍ച്ചയുടെ അടിത്തറ പാകാന്‍ ഇന്ത്യയ്ക്ക് അവസരം ലഭിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
അടുത്തകാലത്ത് തന്നെ ലോകത്ത് സാമ്പത്തിക ശക്തികളില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയെത്തും. ആദിത്യ എല്‍ വണ്ണിന്റെ വിക്ഷേപണം വിജയകരമായി നടത്തിയെന്നും മോദി പരാമര്‍ശിച്ചു. വിവിധയിടങ്ങളിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ നല്ല ആശയവിനിമയവും നയതന്ത്രവും മാത്രമാണ് ഏക വഴി എന്ന് മോദി പറഞ്ഞു. ‘സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്നതില്‍ ആഗോള സഹകരണം അനിവാര്യമാണ്.
Also read : ഒഡീഷയില്‍ ഇടിമിന്നലേറ്റ് 10 പേര് മരിച്ചു ; മൂന്ന് പേര്‍ക്ക് പരിക്ക്
സൈബര്‍ ഭീഷണികള്‍ വളരെ ഗൗരവകരമായി കാണണം. വ്യാജ വാര്‍ത്തകള്‍ വാര്‍ത്ത സ്രോതസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തും. സാമൂഹിക അശാന്തിക്ക് ആക്കം കൂട്ടുകയും ചെയ്യും’- മോദി പറഞ്ഞു. ആഗോള വെല്ലുവിളികളില്‍ പരിഹാരം കാണുന്നതില്‍ ഇന്ത്യ ഇപ്പോള്‍ നിര്‍ണായക പങ്കു വഹിക്കുന്നു. ഏറെക്കാലം ഇന്ത്യ നൂറുകോടി വിശക്കുന്ന വയറുകളുടെ രാജ്യമായിരുന്നു, ഇന്ന് 100 കോടി പ്രതീക്ഷാപരിത മനസ്സുകളുടെ രാജ്യമാണെന്നും മോദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA