സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജന് ധര്മന് ഷണ്മുഖരത്നം വിജയിച്ചു. 70.4 ശതമാനം വോട്ടുനേടി വന്‍ ഭൂരിപക്ഷത്തോടെയാണ് ഭരണകക്ഷിയായ പീപ്ള്‍സ് ആക്ഷന്‍ പാര്‍ട്ടി (പി.എ.പി) സ്ഥാനാര്‍ഥിയായ ഷണ്മുഖരത്നം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
also read.. നൊബേല്‍ പുരസ്കാരദാനച്ചടങ്ങ്: റഷ്യക്കു നല്കിയ ക്ഷണം പിന്‍വലിച്ചു
1959 മുതല്‍ രാജ്യത്ത് അധികാരം കൈയാളുന്നത് പി.എ.പിയാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അഴിമതി ആരോപണങ്ങള്‍ പാര്‍ട്ടിയെ വലച്ചിരുന്നെങ്കിലും ധര്മന് ഷണ്‍മുഖരത്നത്തിന്റെ ജനപ്രീതിയെ അതൊന്നും ബാധിച്ചില്ല. 2017 മുതല്‍ പ്രസിഡന്റായി തുടരുന്ന ഹലീമ യാഖൂബിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം അധികാരമേല്‍ക്കുക.
ആഗോള രാഷ്ട്രീയത്തില്‍ ശ്രദ്ധേയ സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ഇന്ത്യന്‍ വംശജരുടെ കൂട്ടത്തില്‍ ഏറ്റവും പുതിയ കണ്ണിയാണ് ധര്മന് ഷണ്മുഖരത്നം. യു.എസില്‍ വൈസ് പ്രസിഡന്റ് ഇന്ത്യന്‍ വംശജയായ കമലാ ഹാരിസാണ്. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരില്‍ ഇന്ത്യന്‍ വേരുകളുള്ള നിക്കി ഹാലി, വിവേക് രാമസ്വാമി എന്നിവര്‍ രംഗത്തുണ്ട്.
ബ്രിട്ടനില്‍ പ്രധാനമന്ത്രി ഋഷി സുനകും ഇന്ത്യന്‍ വംശജന് തന്നെ. അദ്ദേഹത്തിന്റെ ഭാര്യ അക്ഷത മൂര്‍ത്തി ഇന്ത്യന്‍ പൗരത്വം പോലും ഉപേക്ഷിക്കാത്ത ഇന്ത്യക്കാരി. സുനകിനുകീഴില് ആഭ്യന്തര സെക്രട്ടറിയായി മറ്റൊരു ഇന്ത്യന്‍ വംശജ സുവേല ബ്രേവര്മാനുണ്ട്. ഗോവന്‍ വേരുകളുള്ള ക്ളെയര്‍ കുടിഞ്ഞോയും മന്ത്രിസഭയിലുണ്ട്. മുമ്പ് ബോറിസ് ജോണ്സണ് മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് നിയന്ത്രിച്ചത് പ്രീതി പട്ടേലായിരുന്നു.
അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കറും പോര്‍ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്ററയും ഇന്ത്യന്‍ വേരുകളുള്ളവര്. കാനഡയില്‍ അടുത്തിടെ മന്ത്രിസഭ പുനഃസംഘടനയില്‍ അനിത ആനന്ദും പദവിയേറിയിരുന്നു. ഹര്‍ജിത് സജ്ജന്‍, കമല്‍ ഖേര എന്നിവര്‍ക്കുപുറമെ മൂന്നാമത്തെ ഇന്ത്യന്‍ വംശജയായാണ് ആനന്ദ് എത്തുന്നത്. ന്യൂസിലന്‍ഡില്‍ മലയാളി സ്പര്‍ശം നല്കി പ്രിയങ്ക രാധാകൃഷ്ണനും മന്ത്രി പദവിയിലുണ്ട്.
മലയാളി മാതാപിതാക്കളുടെ മകളായി ചെനൈ്നയില്‍ പിറന്ന പ്രിയങ്ക ന്യൂസിലന്‍ഡില്‍ കുടിയേറുകയായിരുന്നു. ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ അംഗമായ ദേവാനന്ദ് ദവേ ശര്‍മ, ഗയാന പ്രസിഡന്റ് മുഹമ്മദ് ഇര്ഫാന് അലി, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗനോഥ്, സുരിനാം പ്രസിഡന്റ് ചന്ദ്രിക പ്രസാദ് സന്റോകി, സെയ്ഷല്‍സ് പ്രസിഡന്റ് വേവല്‍ രാമകലവന് തുടങ്ങിയവരുടെയും പൂര്‍വികര്‍ ഇന്ത്യക്കാരാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA