മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു. എറണാകുളം ചേരനെല്ലൂർ വേവ് വെഡ്ഡിംഗ് സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. സിനിമ- രാഷ്ട്രീയ രംഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.
മമ്മൂട്ടി, സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, സത്യൻ അന്തിക്കാട്, രഞ്ജി പണിക്കർ, മേജർ രവി, അനുശ്രീ, സൈജു കുറുപ്പ് തുടങ്ങിയ വൻ താരനിരതന്നെ വിവാഹത്തിൽ പങ്കെടുത്തു. പ്രമുഖ വ്യവസായി യൂസഫ് അലിയും വിവാഹത്തിന് എത്തിയിരുന്നു. രാഷ്ട്രീയ രംഗത്തുനിന്ന് കെ സുരേന്ദ്രന്, പി എസ് ശ്രീധരന് പിള്ള, കെ ബാബു തുടങ്ങിയവരും പങ്കെടുത്തു.
മാര്‍ച്ചില്‍ ആയിരുന്നു വിഷ്ണു മോഹന്റെയും അഭിരാമിയുടെയും വിവാഹ നിശ്ചയം. ദേശിയ പുരസ്കാര തിളക്കത്തിൽ നിൽക്കുമ്പോഴാണ് വിഷ്ണു മോഹനെ തേടി പുരസ്കാരം എത്തിയത്. ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുക്കിയ മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരമാണ് വിഷ്ണു മോഹൻ നേടിയത്. വിഷ്ണു ഒരുക്കുന്ന പുതിയ ചിത്രത്തിൽ ബിജു മേനോനും നിഖില വിമലുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. നിലവില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA