ചെന്നൈ :മദ്യപിച്ചെത്തിയതിനെച്ചൊല്ലി വഴക്കിട്ട ഭാര്യയെ അമ്മിക്കല്ലിന് ഇടിച്ചു കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി. വാലജാബാദിനു സമീപം ശങ്കരപുരം ഗ്രാമത്തിലെ ശ്രീധറാണ് ഭാര്യ സെൽവറാണിയെ കൊലപ്പെടുത്തിയത്. സ്ഥിരമായി മദ്യപിച്ചെത്തുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കു പതിവാണെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ശ്രീധർ, വഴക്കിനിടെ അമ്മിക്കല്ലെടുത്ത് സെൽവറാണിയുടെ തലയ്ക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സെൽവറാണി സംഭവസ്ഥലത്തു തന്നെ മരിച്ചു. ഭാര്യ മരിച്ച വിവരം ശ്രീധർ തന്നെയാണ് പൊലീസിൽ വിളിച്ചറിയിച്ചത്. ശങ്കരപുരം പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുന്നതായി പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA