കൊച്ചി: കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പോലീസ് സ്റ്റേഷനില്‍ പോകാതെതന്നെ ഇനി പരാതി നല്‍കാം. ഈ സംവിധാനത്തിലൂടെ പോലീസ് സ്റ്റേഷന് മുതല്‍ ഡിജിപി ഓഫീസിലേക്കു വരെ പരാതി നല്കാന് സാധിക്കും. പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റർ ചെയ്യുന്നതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പൂര്‍ണ മേല്‍വിലാസം എന്നിവ ആദ്യഘട്ടത്തില്‍ നല്‍കണം.
തുടര്‍ന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷന് പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്തു നല്‍കിയശേഷം അനുബന്ധമായി രേഖകള്‍ നല്കാനുണ്ടെങ്കില് അതുകൂടി അപ്ലോഡ് ചെയ്യണം.
Also read : സംസ്ഥാനത്ത് മഴ കനക്കുന്നു: 3 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം
തുടർന്ന് ആര്‍ക്കെതിരെയാണോ പരാതി നല്‍കുന്നത് (എതിര്‍കക്ഷി അല്ലെങ്കില്‍ സംശയിക്കുന്ന ആളുടെ) വിവരങ്ങള്‍ കൂടി നല്കി പരാതി സബ്മിറ്റ് ചെയ്യാം. പരാതി നല്കിയതിനുള്ള രസീത് പരാതിക്കാരന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാൻ സാധിക്കും. സമര്‍പ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും ഇതിലൂടെ അറിയാൻ സാധിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA