റിയാദ്: സൗദി അറേബ്യയിലെ പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും പത്രപ്രവർത്തകനും മുൻ ഗവൺമെൻറ് ഉന്നതോദ്യോഗസ്ഥനുമായ മുഹമ്മദ് അൽവാൻ അന്തരിച്ചു.
also read.. പുതുപ്പള്ളിയിലെ പോരാട്ടം;സഹതാപ തരംഗത്തിന് യുഡിഎഫ് ഇവന്റ് മാനേജ്മെന്റ് പദ്ധതി: വിമർശനവുമായി ഇപി ജയരാജൻ
73 വയസ്സായിരുന്നു. 1950ൽ അബഹയിലാണ് ജനനം. 1974ൽ കിങ് സഊദ് യൂനിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് ആർട്‌സിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദം നേടി. നോവലിസ്റ്റും കഥാകൃത്തുമായാണ് അദ്ദേഹം അറിയപ്പെട്ടത്. നിരവധി പുസ്തകങ്ങളും ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വർഷങ്ങളോളം ‘അൽയമാമ’ മാസികയുടെയും ‘അൽറിയാദ്’ പത്രത്തിെൻറയും സാംസ്കാരിക പേജുകളുടെ ചുമതല വഹിച്ചു.
സാഹിത്യ ക്ലബ്ബുകളിലും കലാസാംസ്കാരിക സംഘടനകളിലും കഥാസായാഹ്നങ്ങളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. അസീർ ഫൗണ്ടേഷൻ ഫോർ പ്രസ് ആൻഡ് പബ്ലിഷിങ്ങിെൻറ സ്ഥാപക അംഗമാണ്. സൗദി വാർത്താ മന്ത്രാലയത്തിലാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. ക്രമേണ ആഭ്യന്തര വിവര കാര്യങ്ങളുടെ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ആയി ഉയർന്നു. അദ്ദേഹത്തിൻറെ നിര്യാണത്തിൽ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ നിരവധിപേർ അനുശോചിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA