റിയാദ്: 43ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിെൻറ സമാപന ചടങ്ങ് ബുധനാഴ്ച (സെപ്തം. ആറ്) മക്ക ഹറമിൽ നടക്കും. ആറ് ദിവസമായി തുടരുന്ന മത്സരത്തിൽ 111 മത്സരാർഥികളാണ് ഹറമിലെ ഫൈനൽ യോഗ്യതാ മത്സരത്തിന് യോഗ്യത നേടിയത്.
also read.. സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് മൂന്ന് മരണം
117 രാജ്യങ്ങളെ പ്രതിനിധീകരിച്ച് പ്രാഥമിക യോഗ്യതാ മത്സരങ്ങളിൽ പെങ്കടുത്ത 116 ആളുകളിൽ നിന്നാണ് 111 പേരെ തെരഞ്ഞെടുത്തത്. അവസാനഘട്ട യോഗ്യത മത്സരങ്ങൾ ഇക്കഴിഞ്ഞ വ്യഴാഴ്ചയാണ് സമാപിച്ചത്.
അവസാന യോഗ്യതാ മത്സര സെഷനിൽ ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ഗിനിയ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നാല് മത്സരാർഥികളാണ് പെങ്കടുത്തത്.
ഖുർആൻ മനഃപാഠമാക്കുന്നവരുടെ ഏറ്റവും വലിയ സംഗമത്തിൽ 117 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്നുവെന്ന് മതകാര്യവകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് പറഞ്ഞു.
മത്സരത്തിന്റെ അവസാന സെഷനിൽ മന്ത്രാലയം അതിെൻറ ശ്രമങ്ങൾ ഇരട്ടിയാക്കി. അവസാന യോഗ്യതാ മത്സരങ്ങളുടെ സമാപനത്തിൽ ഫലങ്ങളിൽ തിളക്കവും വ്യതിരിക്തതയും കൈവരിച്ചു. വിജയികൾക്കുള്ള സമ്മാനതുക 40 ലക്ഷം റിയാൽ ആണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA