ന്യൂ ഡൽഹി: നല്ല ആരോഗ്യത്തിനുവേണ്ടി ശുചിത്വം സംബന്ധിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് ഹാര്‍പിക് ‘സ്വൂഷ് ജേര്മ്സ് എവേ’ കിറ്റ് അവതരിപ്പിച്ചു. സെസമി വര്‍ക്ക്ഷോപ്പ് ഇന്‍ഡ്യ ട്രസ്റ്റുമായി സഹകരിച്ചാണ് കിറ്റ് അവതരിപ്പിച്ചത്. ദേശീയ വിദ്യാഭ്യാസ നയവും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടുമായി ഒത്തുപോകുന്ന വിധത്തിലാണ് കിറ്റിന്റെ രൂപകല്‍പ്പന. മുതിര്‍ന്ന കുട്ടികളില്‍ ആരോഗ്യകരമായ ശൌചാലയ ശീലങ്ങള്‍ സംബന്ധിച്ച അവബോധം വര്‍ദ്ധിപ്പിക്കലും പരിപോഷിപ്പിക്കലുമാണ് കിറ്റിലൂടെ ലക്ഷ്യമാക്കുന്നത്.
Read also…ഫിറ്റ്നസ് ദിനചര്യ എളുപ്പവും രസകരവുമാക്കാനുള്ള വഴികൾ
രാഷ്ടപതി ശ്രീമതി ദ്രൗപതി മുര്‍മുവാണ് ശുചിത്വ പാഠ്യപദ്ധതി അനാവരണം ചെയ്തത്. ഈ പ്രോഗ്രാമിന്റെ ഭാഗമായി, ഹാര്‍പികും സെസമി വര്‍ക്ക്ഷോപ് ഇന്‍ഡ്യ ട്രസ്റ്റും ഒഡീഷയിലെ പുരിയിലുള്ള ആശ്രമശാലകളിലെ 17 ലക്ഷം കുട്ടികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് റെക്കിറ്റ്-സൗത്ത് ഏഷ്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഗൌരവ് ജെയ്ന്‍ പറഞ്ഞു.
https://www.youtube.com/watch?v=U9FzYSjzFrA
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം