9 മാസം ഗർഭിണിയാണ്, അധിക്ഷേപം വേദനിപ്പിച്ചു; സൈബർ ആക്രമണങ്ങളിൽ പരാതി നൽകി ജെയ്ക്കിന്റെ ഭാര്യ ഗീതു

കോട്ടയം : സൈബർ ആക്രമണങ്ങളിൽ പൊലീസിൽ പരാതി നൽകി ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു. കോട്ടയം എസ്പിക്കാണ് ഗീതു പരാതി നൽകിയത്. അധിക്ഷേപം മാനസികമായി വേദനിപ്പിച്ചു.

also read.. നെല്ല് സംഭരണത്തിൽ കേന്ദ്രസഹായം കിട്ടാനുണ്ടെന്നതിന് മന്ത്രി പ്രസാദ് തെളിവ് പുറത്തുവിടണം കേന്ദ്രമന്ത്രി വി. മുരളീധരൻ

പൊലീസ് ഉചിത നടപടി സ്വീകരിക്കണം. അധിക്ഷേപ വിഡിയോ പ്രചരിപ്പിച്ചത് കോൺഗ്രസ് അനുകൂല പേജ് എന്ന് ഗീതു പറഞ്ഞു. സൈബർ ആക്രമണങ്ങൾ മാനസികമായി വേദനിപ്പിച്ചതിനാലാണ് പരാതി നൽകിയതെന്നും ഗീതു മാധ്യമങ്ങളോട് പറഞ്ഞു.

9 മാസം ഗർഭിണിയായ തന്നെ അപമാനിച്ചു കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നൽകിയതെന്നും ഗീതു പറഞ്ഞു. വ്യക്തിപരമായി ആർക്കെതിരെയും ആക്രമണങ്ങൾ ഉണ്ടാകുന്നത് തെറ്റാണെന്നും ഗീതു പറഞ്ഞു.

രാഷ്ട്രീയം ഇതിൽ കൂട്ടിക്കുഴക്കേണ്ട എന്നും ഗീതു പ്രതികരിച്ചു. അതേസമയം ഭാര്യ ഗീതുവിനെതിരായ ഉണ്ടായ സൈബർ ആക്രമണത്തിൽ ജെയ്ക് സി തോമസും പ്രതികരിച്ചു.

ഗീതുവിനു നേരെ മോബ് ലഞ്ചിങ്ങിന് സമാനമായ രീതിയിൽ സൈബർ ആക്രമണം ഉണ്ടാകുന്നു എന്നാണ് ജെയ്ക് പറഞ്ഞത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഘട്ടം മുതൽ തനിക്കെതിരെയും സൈബർ അധിക്ഷേപം ഉണ്ടായി എന്നും ജെയ്ക് പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം