ആലപ്പുഴയിൽ കാർ നിയന്ത്രണം വിട്ട് തലകുത്തനെ തോട്ടിലേക്ക്, യാത്രക്കാരായ അഞ്ച് യുവാക്കൾക്കും അത്ഭുത രക്ഷപ്പെടൽ

ആലപ്പുഴ: കാർ നിയന്ത്രണം വിട്ട് തോട്ടിലേക്കു മറിഞ്ഞു. കാറിലുണ്ടായിരുന്ന 5 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നിന് അഗ്നിരക്ഷാസേന ഓഫിസിന് സമീപം ആലപ്പുഴ–അമ്പലപ്പുഴ തോട്ടിൽ പോഞ്ഞിക്കര ഭാഗത്തായിരുന്നു അപകടം. കെഎസ്ആർടിസി റോഡിൽ നിന്നു ചുങ്കം റോഡിലേക്ക് വരികയായിരുന്ന കാർ.

also read.. ബത്തേരിയില്‍ കടുവയുടെ പരാക്രമം; ഒരാഴ്ചയ്ക്കിടെ കൊന്നത് 2 വളര്‍ത്തു നായ, 2 പശു, നൂറോളം കോഴികള്‍

നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി അഞ്ച് പേരെയും കരക്കെത്തിച്ചു.  ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട വിഷ്ണു (31), ദേവനാരായണൻ (26) എന്നിവരെ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫിസർ എസ്. പ്രസാദിന്റെ ചുമതലയിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജയസിംഹൻ, എഎസ്ടിഒ ഗ്രേഡ് എ. നൗഷാദ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ വി. സന്തോഷ്, ടി. ജെ. ജിജോ, എ. ജെ. ബഞ്ചമിൻ, സനൽകുമാർ, എച്ച്. പ്രശാന്ത്, എം. പി. പ്രമോദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം