മുംബൈ: 2024 പൊതുതെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ പ്രമേയം പാസ്സാക്കി പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ യോഗം. സംസ്ഥാനങ്ങളിലെ സീറ്റ് പങ്കിടലില്‍ ചര്‍ച്ചകള്‍ ഉടൻ ആരംഭിക്കും. മുന്നണിയെ നയിക്കാൻ 14 അംഗ സമിതിയെ നിയോഗിച്ചു. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിക്കെതിരെ കഴിയുന്നത്ര സീറ്റുകളില്‍ ഒന്നിച്ച് മത്സരിക്കാനാണ് ‘ഇന്ത്യ’ സഖ്യത്തിന്‍റെ തീരുമാനം.
ഭാരതത്തെ ഒന്നിപ്പിക്കും, ഇന്ത്യ ജയിക്കും എന്ന മുദ്രാവാക്യമുയർത്തിയാണ് മുന്നണി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുക. സമിതിയില്‍ നെഹ്രു കുടുംബത്തില്‍ നിന്ന് ആരും അംഗങ്ങളായില്ല. 14 പ്രധാന പാര്‍ട്ടികളില്‍ നിന്നായി ഓരോ പ്രതിനിധിയാണ് സമിതിയിലുള്ളത്. 14 അംഗ സമിതിയിലേക്കുള്ള തങ്ങളുടെ പ്രതിനിധിയെ സിപിഎം പിന്നീട് അറിയിക്കും.
കെസി വേണുഗോപാലാണ് കോൺഗ്രസ് പ്രതിനിധി. ശരദ് പവാർ , സഞ്ജയ് റാവത്ത് , തേജസ്വി യാദവ് തുടങ്ങി മറ്റ് പ്രധാനപ്പെട്ട നേതാക്കൾ പലരും പട്ടികയിൽ ഉണ്ട്. സിപിഐയിൽ നിന്ന് ഡി രാജ അംഗമാണ്.
കൺവീനർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഏകോപന സമിതിയിലില്ല. മുന്നണിയുടെ പ്രചാരണത്തിനും മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും ഇടപെടലിനും ഗവേണഷത്തിനുമായി നാല് കമ്മറ്റികൾ കൂടി രൂപീകരിച്ചു. പ്രചാരണ കമ്മറ്റിയിൽ കേരളത്തിൽ നിന്ന് ജോസ് കെ മാണി, എൻകെ പ്രേമചന്ദ്രൻ, ബിനോയ് വിശ്വം, ജി ദേവരാജൻ എന്നിവരുണ്ട്. ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി രാജ്യവ്യാപകമായി റാലികൾ നടത്താനും യോഗം തീരുമാനിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം