പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. ആറന്മുള ഉത്തൃട്ടാതി വള്ളം കളിയോട് അനുബന്ധിച്ചാണ് അവധി. പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിനായക ചതുര്‍ത്ഥിയായ സെപ്തംബര്‍ 19 ന് കാസര്‍കോട് ജില്ലയിലും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നാണ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. അവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാധകമായിരിക്കും.
അതേസമയം നാളെ നടക്കുന്ന ചരിത്ര പ്രസിദ്ധമായ ഉത്രട്ടാതി വള്ളം കളിയില്‍ 48 പള്ളിയോടങ്ങളാണ് ആകെ മത്സരിക്കുക. പമ്പയിലെ ജലനിരപ്പ് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ആചാരപ്രകാരം തന്നെ എല്ലാം നടക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കഴിഞ്ഞ ദിവസത്തെ മഴയില്‍ ചെറിയ തോതില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ടെങ്കിലും പര്യാപ്തമായ നിരക്കിലേക്ക് ജലനിരപ്പ് എത്തില്ല. ഈ സാഹചര്യത്തില്‍ നാളെ പുലര്‍ച്ചെയോടെ മണിയാര്‍ ഡാം തുറുന്നുവിട്ട് കൂടുതല്‍ ജലം പമ്പയിലേക്ക് ഒഴുക്കും.
Also read :രാജ്യത്തെ വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിലയും കുറച്ചു; വിലക്കുറവ് പ്രാബല്യത്തിലായി
മണിയാര്‍ ഡാം തുറക്കുന്നത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്ന് വൈകീട്ടോടെ ഉണ്ടാവും. 2017 ന് ശേഷം പൂര്‍ണ്ണമായ തോതില്‍ വള്ളം കളി നടക്കുന്നു എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. ആറന്മുളയുടെ പ്രത്യേക തുഴത്താളത്തിന് പ്രത്യേക മാര്‍ക്ക് ഉണ്ടായിരിക്കും. ഉച്ചക്ക് ഒരു മണിക്ക് ജല ഘോഷയാത്രയോടുകൂടിയായിരിക്കും ജലോത്സവത്തിന് തുടക്കം കുറിക്കുക. ആദ്യം എ ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്സും സെമി ഫൈനലും നടക്കും, തുടര്‍ന്ന് ബി ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്സും സെമി ഫൈനലും നടത്തി രണ്ട് ബാച്ചിലേയും സെമി ഫൈനല്‍ വിജയികള്‍ ഫൈനലില്‍ മാറ്റുരയ്ക്കും.
ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് പോലീസ്, ഫയര്‍ഫോഴ്സ്, എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് സ്ഥലം എംഎല്‍എയും മന്ത്രിയുമായ വീണാ ജോര്‍ജ് അറിയിച്ചു. വള്ളംകളിയുടെ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മത്സര വള്ളംകളിയായി തന്നെ നടത്തുവാനാണ് പള്ളിയോട സേവാ സംഘം തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം