പത്തനംതിട്ട: മുഖ്യമന്ത്രിക്ക് അകമ്പടിപോയ പോലീസ് വാഹനം ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവും നടനുമായ കൃഷ്ണകുമാറിന്റെ കാറില്‍ മനഃപൂര്‍വ്വം ഇടിപ്പിച്ചതായി പരാതി. പത്തനംതിട്ട പന്തളത്തുവെച്ചാണ് സംഭവമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ തന്നോട് മോശമായി പെരുമാറിയെന്നും നടൻ പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിക്ക് അകമ്പടി പോയ വാഹനത്തിന് സൈഡ് കൊടുത്തിട്ടും കാറിന്റെ വലതുപുറകുവശത്ത് മനഃപൂര്‍വ്വം ഇടിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. പോലീസുകാര്‍ അസഭ്യമായി സംസാരിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതില്‍ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
ഭയങ്കരമായി ഹോണടിച്ചും ചീത്തവിളിച്ചുമാണ് അകമ്പടി വാഹനം വന്നുകൊണ്ടിരുന്നത്. വണ്ടി ബാക്കിൽനിന്ന് ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ചു. കാറിനകത്തിരുന്ന ബി.ജെ.പിയുടെ കൊടി കണ്ടിട്ട് അവര്‍ക്ക് അസഹിഷ്ണുത തോന്നി. അവര്‍ ചീത്തവിളിക്കുമ്പോള്‍ തിരിച്ചു ചീത്തവിളിക്കാന്‍ അറിയാഞ്ഞിട്ടല്ല, പേടിയുമല്ല. മൊത്തം പോലീസ് ഫോഴ്സിന് തന്നെ ചീത്തപ്പേരുണ്ടാക്കുന്ന കാക്കിക്കുള്ളിലെ കാപാലികരും ഗുണ്ടകളുമാണിവര്.- കൃഷ്ണകുമാർ പറഞ്ഞു.
‘രാഷ്ട്രീയത്തെ രാഷ്ട്രീയമായി നമ്മുക്ക് എതിർക്കാം. എന്നാല്‍ ഇത്തരം ഗുണ്ടാ പ്രവര്‍ത്തികളും അപായപ്പെടുത്താനുള്ള ശ്രമങ്ങളും ഒരിക്കലും നിലനില്‍ക്കില്ല. ഇത് ഈ പാര്‍ട്ടിയുടെ തന്നെ അന്ത്യംകുറിക്കാന്‍ പോകുന്ന നടപടികളുടെ തുടക്കമാണ്’- അദ്ദേഹം കൂട്ടിച്ചേർത്തു.
Also read :രാജ്യത്തെ വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിലയും കുറച്ചു; വിലക്കുറവ് പ്രാബല്യത്തിലായി
ബിജെപി പ്രവര്‍ത്തകരുമൊത്ത് പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എന്‍.ഡി.എയുടെ പ്രചാരണ പരിപാടികള്‍ക്കായി പോവുകയായിരുന്നു കൃഷ്ണകുമാര്‍. പന്തളം ടൗണില്‍ വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇവരെ കടന്നുപോയത്. പന്തളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പരിശോധനയും ആരംഭിച്ചിട്ടുണ്ട്. എ.ആര്. ക്യാമ്പില്‍നിന്നുള്ള പോലീസ് ബസാണ് മനഃപൂര്‍വ്വം ഇടിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം