ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഇന്ത്യയില്‍ പ്രമുഖ മാട്രസ് ബ്രാന്‍ഡായ സെഞ്ച്വറി മാട്രസിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ഇതിലൂടെ ഹൈദരാബാദിലെ രണ്ട് ചാമ്പ്യന്‍മാര്‍ കൈകോര്‍ക്കുകയാണ്. ഒരാള്‍ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കരുത്തു തെളിയിച്ചയാള്‍. മറ്റേത് നല്ല ഉറക്കവും സുഖവും നല്‍കുന്നതില്‍ സ്പെഷലൈസ് ചെയ്ത് പ്രശസ്തി നേടിയ കമ്പനിയും.
”സെഞ്ച്വറി മാട്രസ്സുമായി കൈകോര്‍ക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ആവേശകരമാണെന്ന് പി.വി. സിന്ധു പറഞ്ഞു. സെഞ്ച്വറിയുടെ നവീനമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ശാരീരിക ക്ഷമതക്കും ക്ഷേമത്തിനും കൃത്യമായ മാട്രസ്സുകള്‍ തെരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ മുന്നില്‍ നിന്ന് നയിക്കാനാണ് പി.വി. സിന്ധു അംബാസഡറായി എത്തുന്നത്. പത്മഭൂഷണ്‍ ജേതാവും ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍ പട്ടങ്ങള്‍ വാരിക്കൂട്ടിയ ബാഡ്മിന്റണ്‍ താരവുമെന്ന നിലയിലുള്ള സിന്ധുവിന്റെ ദേശീയ തലത്തിലുള്ള ജനപ്രീതി രാജ്യത്തുടനീളമുള്ള വ്യത്യസ്ത മേഖലകളിലേക്ക് ബ്രാന്‍ഡിനെ എത്തിക്കും.
ആളുകളുടെ ഉറക്കം ഇനിയും മികച്ചതാക്കാന്‍ ജെല്‍ ലാറ്റക്സ്, എ-റൈസ്, വിസ്‌കോപീഡിക് എന്നിങ്ങനെയുള്ള മാട്രസ്സുകള്‍ പുതുതായി സെഞ്ച്വറി പുറത്തിറക്കിയിരുന്നു. പരമ്പരാഗത ജെല്‍ സാങ്കേതിക വിദ്യയില്‍ നിന്നും കോപ്പര്‍ ജെല്‍ സാങ്കേതിക വിദ്യയിലേക്ക് മാറിക്കൊണ്ട് വ്യവസായ മേഖലയിലെ മുന്‍ നിരക്കാരായി ഉയര്‍ന്നുവന്ന കമ്പനിയാണ് സെഞ്ച്വറി. പ്രകൃതിദത്തമായ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണഗണങ്ങളുള്ള ഈ മാട്രസ്സുകള്‍ സുഖകരമായ വിശ്രമം നല്‍കും. മാട്രസ്സിന്റെ പ്രതലത്തിലൂടെ ശരീരത്തിനുണ്ടാകുന്ന ചൂടിനെ പരിമിതപ്പെടുത്താന്‍ പുതിയ കോപ്പര്‍ ജെല്‍ സാങ്കേതിക വിദ്യക്ക് സാധിക്കും. മാത്രമല്ല രാത്രി മുഴുവന്‍ സുഖപ്രദമായ ഉറക്കവുംം വാഗ്ദാനം ചെയ്യുന്നു.
read also…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
18 സംസ്ഥാനങ്ങളിലായി 4500-ല്‍ പരം ഡീലര്‍മാരിലൂടേയും 450-ല്‍ പരം എക്സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്റ്റോറുകളിലൂടേയും സെഞ്ച്വറി മാട്രസ് അതിശക്തമായ സാന്നിദ്ധ്യമാണ് ഉറപ്പാക്കിയിട്ടുള്ളത്. ഹൈദരാബാദിലും ഭുവനേശ്വറിലും ഉല്‍പ്പാദന പ്ലാന്റുകളുള്ള കമ്പനിക്ക് പൂനെ, ബാംഗ്ലൂര്‍, വാറങ്കല്‍, വിശാഖപട്ടണം, വിജയവാഡ, കുര്‍നൂല്‍, സാമ്പല്‍പൂര്‍ എന്നിവിടങ്ങളില്‍ കമ്പനി നേരിട്ട് നടത്തുന്ന സെയിൽസ് ഡിപ്പോകളും ദക്ഷിണ, പൂര്‍വ്വ, പടിഞ്ഞാറന്‍ ഇന്ത്യയിലുടനീളം സെയിൽസ് ഓഫീസുകളുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം