സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി

google news
45

ജില്ലാ കളക്ടർ ആവാൻ ആഗ്രഹിക്കുന്നവർക്കും,  സിറ്റി പോലീസ് കമ്മിഷണർ ആവാൻ ആഗ്രഹിക്കുന്ന ആളുകളും  തീർച്ചയായും എഴുതിയിരിക്കേണ്ട എക്സാം ആണ് സിവിൽ സർവീസ് എക്സാമിനേഷൻ. എല്ലാ വർഷവും യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു. പി. എസ്. സി ) നടത്തുന്ന എക്സാം ആണ് ഈ എക്സാം. 21 വയസ്സ് തികഞ്ഞ ഏതൊരു ഉദ്യോഗാർത്ഥിക്കും, മിനിമം ഒരുഅംഗീകൃത യൂണിവേഴ്സിറ്റി ഗ്രാജുവേഷൻ യോഗ്യതയായി ഉണ്ടെങ്കിൽ സിവിൽ സർവീസ് എക്സാമിന്  അപേക്ഷിക്കാം.

സിവിൽ സർവീസ് എക്സാമിന്റെ ഘട്ടങ്ങൾ ഏതൊക്കെ 

സിവിൽ സർവീസ് എക്സാം മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യം ഒരു പ്രിലിമിനറി എക്സാം, രണ്ടാമതായി മെയിൻസ് ഉണ്ട്, മൂന്നാമത്തെ ഘട്ടമായാണ് പേഴ്സണാലിറ്റി ടെസ്റ്റ് അല്ലെങ്കിൽ ഇന്റർവ്യൂ നടക്കുന്നത്. പ്രിലിമിനറി ടെസ്റ്റിൽ 2 എക്സാംസ്  ഉണ്ട് ജനറൽ സ്റ്റഡീസ് പരീക്ഷയും, ആപ്റ്റിറ്റ്യുഡ് പരീക്ഷയും (സി-സാറ്റ്). ഇതിൽ പ്രധാനമായും എം.സി.ക്യു ചോദ്യങ്ങൾ ആണ് ഉണ്ടാവുക. 

മെയിൻസ് എന്ന പറയുമ്പോൾ 9 പരീക്ഷകളാണ് ഉള്ളത്. 250 മാർക്കിൽ ഡിസ്ക്രിപ്റ്റീവ് ടൈപ്പ് ചോദ്യങ്ങളാവും ഉണ്ടാവുക. അവസാനമായി വരുന്ന ഇന്റർവ്യൂവിനു മെയിൻസിന്റെ മാർക്കും കൂടെ ചേർത്താവും വിശകലനം നടത്തുന്നത്. യു. പി.എസ്. സി. യുടെ ഒരു പാനൽ ആവും ഇന്റർവ്യൂ നടത്തുന്നത്. ഈ ഘട്ടത്തിൽ ഉദ്യോഗാർഥിയുടെ പേഴ്സണാലിറ്റി അസ്സസ്സ്മെൻറ് നടക്കുന്നു. ഇതിനു ശേഷം ആണ് റിസൾട്സ് ഇടുന്നത്. അതിൽ കട്ട് ഓഫിനു മുകളിൽ മാർക്ക് ഉള്ളവരാണ് റാങ്ക് ലിസ്റ്റിലുൾപ്പെടുക.

സിവിൽ സർവീസിന്റെ സിലബസ് 

യു.പി.എസ്.സി അനുശാസിക്കുന്ന ഒരു സിലബസ് സിവിൽ സർവീസ് പരീക്ഷക്ക് ഉണ്ട്. നമ്മൾ സാധാരണയായി ആറാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന ടെക്സ്റ്റ് ബുക്കുകളിലെ കാര്യങ്ങളാണ്‌  ഇതിൽ പെടുന്നത്. ഇതിൽ ഹിസ്റ്ററി, പൊളിറ്റിക്സ്, സയൻസ് ആൻഡ് ടെക്നോളജി, ഭൂമിശാസ്ത്രം ഒക്കെ അറിഞ്ഞിരിക്കണം. എൻ.സി.ആർ.ടി ടെസ്റ്റുകൾ തന്നെയാണ് ഇത് പഠിക്കാൻ നല്ലത്. ഇതോടൊപ്പം തന്നെ ദൈനം ദിന കാര്യങ്ങൾ (കറന്റ് അഫയേഴ്സ് ) അറിഞ്ഞിരിക്കണം. അതിനായി ദിവസവും ഒരു ഇംഗ്ലീഷ് പത്രമോ, മലയാളം പത്രമോ വായിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. കോൺസ്റ്റിട്യൂഷൻ, മോഡേൺ ഇന്ത്യ പോലെയുള്ള വിഷയങ്ങൾക്ക് വേറെ ടെക്സ്റ്റ് ബുക്കുകളും കൂടെ പഠിക്കണം.

പരീക്ഷയുടെ പാറ്റേൺ 

പ്രിലിമിനറി പരീക്ഷയിൽ ഒരു ചോദ്യത്തിന് 2 മാർക്ക് ലഭിക്കുമ്പോൾ, തെറ്റായ ഉത്തരത്തിനു 1/3 മാർക്ക് വെച്ചു കുറയുകയും ചെയ്യും. 
സിവിൽ സർവീസ് ഉദ്യോഗത്തിൽ ഉൾപ്പെടുന്നത് നോക്കിയാൽ  ഓരോ പോസ്റ്റിനും ഓരോ ഉത്തരവാദിത്തങ്ങളാണ് ഉണ്ടാവുക. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ ആയിക്കഴിഞ്ഞാൽ ജില്ലയുടെ ഭരണം അല്ലെങ്കിൽ ഭരണ കാര്യങ്ങളാവും ചെയ്യേണ്ടി വരുന്നത്. എൻട്രി ലെവൽ ഐ.എ.എസ്  ഉദ്യോഗസ്ഥരുടെ ജോലി അതായിരിക്കും.

സീനിയോറിറ്റി കൂടുന്നത് അനുസരിച്ച് പോളിസി ലെവൽ (സർക്കാർ സ്കീമുകൾ) തരത്തിലേക്ക് ജോലി മാറും. ഐ.പി.എസ് ഓഫിസർമാരാണെങ്കിൽ ജില്ലയിൽ സമാധാനത്തിന് പ്രാധാന്യം കൊടുക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. ഐ.ആർ.എസ് ഉദ്യോഗസ്ഥർ ഇൻകം ടാക്സുമായി ബന്ധപ്പെട്ട കർത്തവ്യങ്ങളാണ് ചെയ്യേണ്ടത്. പോസ്റ്റൽ സർവീസ് ആണെങ്കിലും ഇന്ത്യൻ ഓഡിറ്റ് സർവീസ് ആണെങ്കിലും അവരവരുടേതായ ജോലികൾ ഉണ്ട്.  

 നല്ലൊരു ട്രൈനിങ്ങിനു വരുന്ന ചിലവ് 

ആദ്യകാലങ്ങളിലൊക്കെ 2 ലക്ഷം രൂപയോളം ചെലവ് വരുമായിരുന്നത് ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോം, കോച്ചിങ് സ്ഥാപനങ്ങൾ തുടങ്ങിയവയിലൊക്കെ നല്ല പരിശീലനം ലഭിക്കും. സ്ഥാപനങ്ങൾ അവരവരുടെ പുസ്തകങ്ങൾ പഠനത്തിന് നൽകുന്നുണ്ട്. അതിനാൽ തന്നെ എല്ലാ വിഭാഗം ആളുകളുടെ മക്കൾക്കും അവരുടെ സിവിൽ സർവീസ് സ്വപ്നത്തിനായി ശ്രമിക്കാൻ സാധിക്കും. 

ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

ഒരിക്കലും ചിലവ് കുറഞ്ഞ രീതി നോക്കി പോകരുത്. കാരണം അവിടെന്ന് കിട്ടുന്ന ട്രെയിനിങ്ങും അത് പോലെ ആയിപ്പോയേക്കാം. അവർ എന്ത് തരുന്നു എന്ന് നോക്കി വേണം ഒരിടത്ത് ചേരാൻ. കുട്ടികൾക്ക് നല്ല മോക് ടെസ്റ്റുകൾ നൽകുന്നവർ, മെന്ററുകളെ നൽകുന്നവർ എല്ലാം തിരഞ്ഞെടുപ്പിന്റെ പ്രധാന ഘടകങ്ങളാണ്. 

 

വിവരങ്ങൾ നൽകിയത് : 

 

Enlite IAS First Floor, Twinkle Plaza Panavila Jn After Bakery Jn  Trivandrum

enliteias@gmail.com 7994058393 www.enliteias.com

 

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം