തിരുവനന്തപുരം: വിവിധ കറികളിൽ നാം ഉപയോഗിച്ച് രണ്ട് ഭക്ഷണ ചേരുവകളാണ് മല്ലിയിലയും പുതിനയിലയും. പാനീയങ്ങൾ, സലാഡുകൾ, രുചികരമായ വിഭവങ്ങൾ എന്നിവയിലെല്ലാം ഇവ ഉപയോഗിച്ച് വരുന്നു. പുതിനയിലകളിൽ നിന്നും ഉൽപാദിപ്പിക്കുന്ന അവശ്യ എണ്ണയും മെന്തോളുമെല്ലാം മൗത്ത് ഫ്രെഷനറുകൾ, പാനീയങ്ങൾ, ആന്റിസെപ്റ്റിക് മൗത്ത് വാഷുകൾ, ടൂത്ത് പേസ്റ്റ്, ച്യൂയിംഗ് ഗം മുതലായവയിൽ ഒരു ഏജന്റായി ഉപയോഗിച്ചു വരുന്നു.
also read.. ചർമ്മസംരക്ഷണത്തിന് അൽപം നെയ്യ് മതിയാകും ; ഇങ്ങനെ ഉപയോഗിക്കാം
പുതിനയിൽ അടങ്ങിയിരിക്കുന്ന കാർമിനേറ്റീവ് ഗുണങ്ങൾ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. പ്രതിരോധശേഷി മെച്ചപ്പെടുത്താൻ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും നിറഞ്ഞതാണ് പുതിന.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും മല്ലിയില സഹായകമാണ്. ശരീരത്തിൽ നിന്ന് അധികമുള്ള സോഡിയത്തെ പുറന്തള്ളുന്നതിന് മല്ലിയില സഹായിക്കുന്നു. ഇത് ബിപി, കൊളസ്ട്രോൾ സാധ്യതകളെ പ്രതിരോധിക്കുകയോ അല്ലെങ്കിൽ ഇവ നിയന്ത്രിക്കാൻ സഹായിക്കുകയോ ചെയ്യുന്നു. ഇതിലൂടെയാണ് മല്ലിയില ഹൃദയത്തിനും ഗുണകരമാകുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam