മോസ്കോ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട വാഗ്നര്‍ സേനാ തലവന്‍ യെവ്ഗെനി പ്രിഗോഷിന്റെ സംസ്കാരച്ചടങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ താന്‍ ജീവനോടെയുണ്ടെന്ന് പറയുന്ന അദ്ദേഹത്തിന്റെ വീഡിയോ പ്രചരിക്കുന്നു. ചൊവ്വാഴ്ച പ്രിഗോഷിന്റെ മൃതദേഹം ജന്മാനാടായ സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ പ്രഗോവ്സ്കോ സെമിത്തരിയിലായിരുന്നു സംസ്കരിച്ചത്. യുക്രൈന് ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവായ ആന്റണ്‍ ജിറാഷെങ്കോയാണ് എക്സില്‍ പ്രിഗോഷിന്റെ വീഡിയോ പങ്കുവെച്ചത്.
A video of Prigozhin appeared that is reportedly filmed in Africa not long before his death.
“So, fans of discussing my death, intimate life, earnings, etc., I am doing fine,” Prigozhin says. pic.twitter.com/UcIKpgLNZi— Anton Gerashchenko (@Gerashchenko_en) August 31, 2023
‘താന്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ചര്‍ച്ച ചെയ്യുന്നവര്‍ക്കായി… ഇപ്പോള്‍ 2023 ഓഗസ്റ്റ് രണ്ടാം പകുതിയിലെ വാരാന്ത്യമാണ്. താന്‍ ആഫ്രിക്കയിലാണെന്ന് വീഡിയോയില്‍ പ്രിഗോഷിന് പറയുന്നു. എല്ലാം ഓകെയാണെന്നു പറഞ്ഞ ശേഷം ക്യാമറയ്ക്കുനേരെ പ്രിഗോഷിന് കൈവീശുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം വീഡിയോ എന്നെടുത്തതാണെന്നോ എവിടെനിന്ന് പകര്‍ത്തിയതാണെന്നതില്‍ വ്യക്തത വന്നിട്ടില്ല.
Also read :രാജ്യത്തെ വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിലയും കുറച്ചു; വിലക്കുറവ് പ്രാബല്യത്തിലായി
കഴിഞ്ഞയാഴ്ചയാണ് പ്രിഗോഷിന് വിമാനാപകടത്തില്‍ മരിച്ചത്. റഷ്യയുടെ അന്വേഷണ സംഘം മരണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച മൃതദേഹം സംസ്കരിച്ചു. റഷ്യന്‍ സുരക്ഷാസേനയുടെ കനത്ത കാവലിലായിരുന്നു ചടങ്ങുകള്‍. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ശവകുടീരത്തില്‍ മരത്തില്‍ തീര്‍ത്ത കുരിശ് സ്ഥാപിക്കുകയും റഷ്യയുടെയും വാഗ്നര്‍ സേനയുടെയും പതാകകള്‍ നാട്ടുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം