കൊച്ചി : ആര്‍ബിഐയുടെ സിബിഡിസി പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി ഡിജിറ്റല്‍ റുപ്പീ ആപ്ലിക്കേഷനിലൂടെ യുപിഐ ഇന്റർ-ഓപറബിലിറ്റി നടപ്പാക്കി കൊടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്. e₹ ആപ്പിലൂടെ നിലവിലുള്ള യുപിഐ ക്യുആര്‍ കോഡുകള്‍ സ്കാന്‍ ചെയ്ത് എവിടെയും ഷോപ്പിംഗ് നടത്താൻ സാധിക്കും.
read also….സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ആദ്യ ഘട്ടത്തിൽ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് ആപ്പ് ലഭ്യമാകുന്നത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ തന്നെ ഇടപാടുകള്‍ നടത്താനും എളുപ്പത്തില്‍ പണം കൈമാറാനും e₹ ആപ്പ് വഴി സാധിക്കും. ആര്‍ബിഐ നിയന്ത്രണങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഡിജിറ്റല്‍ റുപ്പീ നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്റർ-ഓപറബിലിറ്റി സവിശേഷത മെച്ചപ്പെടുന്നതോടെ ആപ്പ് എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകും.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം