കൊച്ചി: താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ മരണപ്പെട്ട താമിര്‍ ജിഫ്രിക്കൊപ്പം കസ്റ്റഡിയിലായ മന്‍സൂറിനെ ജയിലില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം തേടി. ജയില്‍ ഡിജിപി വിശദീകരണം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്.
Also read :രാജ്യത്തെ വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിലയും കുറച്ചു; വിലക്കുറവ് പ്രാബല്യത്തിലായി
മന്‍സൂറിന്റെ പിതാവ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ചൊവ്വാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണം. കോഴിക്കോട് ജില്ലാ ജയിലില്‍ വെച്ച് മന്‍സൂറിന് ക്രൂരമര്‍ദ്ദനമാണ് നേരിടേണ്ടി വന്നതെന്നായിരുന്നു പിതാവിന്റെ പരാതി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം