ഹരിപ്പാട്: പായിപ്പാട് ജലോത്സവത്തില്‍ വീയപുരം ചുണ്ടന് തുടര്‍ച്ചയായി രണ്ടാം കിരീടം. മുട്ടേല്‍ തങ്കച്ചന് ക്യാപ്റ്റനായ ആയാപറമ്പ് വലിയ ദിവാഞ്ചി ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് ഷാഹുല്‍ ഹമീദ് ക്യാപ്റ്റനായ വീയപുരം ചുണ്ടന് പായിപ്പാട് ജലോത്സവത്തില്‍ രണ്ടാം വര്‍ഷവും മുത്തമിട്ടത്.
കെ ആര് പ്രശാന്ത് ക്യാപ്റ്റനായ കാരിച്ചാല്‍ ചുണ്ടന് മൂന്നാമതെത്തി. ചുണ്ടന് വള്ളങ്ങളുടെ ലൂസേഴ്സ് മത്സരത്തില്‍ ജോജി തമ്പാന് ക്യാപ്റ്റനായ പായിപ്പാടന്, സുരേന്ദ്രന് ക്യാപ്റ്റനായ കരുവറ്റ എന്നീ ചുണ്ടന് വള്ളങ്ങള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വെപ്പു വള്ളങ്ങളുടെ മത്സരത്തില്‍ പുന്നത്ര വെങ്ങാഴി ഒന്നാം സ്ഥാനവും നവജ്യോതി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ജലോത്സവം മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല എം എല്‍ എ അധ്യക്ഷത വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കെ അനന്ത ഗോപന് വള്ളംകളി ഫ്ളാഗ് ഓഫ് ചെയ്തു.
അഡ്വ. എ എം ആരിഫ് എം പി ജലോത്സവ സുവനീര്‍ ചെങ്ങന്നൂര്‍ ആര് ഡി ഒ ക്ക് നല്കി പ്രകാശനം ചെയ്തു. എസ് ഗോപാലകൃഷ്ണന് ചുണ്ടന് വള്ളങ്ങളുടെ ക്യാപ്റ്റന്മാരെ പരിചയപ്പെടുത്തുകയും മാസ് ഡ്രില്ലിന് നേതൃത്വം നല്‍കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം