തിരുവനന്തപുരം: ഇത്തവണ ഓണക്കാലത്ത് നടന്നത് റിക്കാര്‍ഡ് മദ്യവില്‍പ്പന. ബുധനാഴ്ച വരെ, കഴിഞ്ഞ 10 ദിവസം കൊണ്ട് 757 കോടിയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റുകളില് നിന്നും വിറ്റഴിച്ചത്. കഴിഞ്ഞവര്‍ഷം 700.6 കോടിയുടെ മദ്യമാണ് ഓണക്കാലത്ത് വിറ്റത്.
ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് ജവാന് ബ്രാന്‍ഡാണ്. 6,30,000 ലിറ്റര്‍ ജവാനാണ് വിറ്റത്. വില കുറവാണെന്നതാണ് ജവാനെ ജനപ്രിയമാക്കുന്ന ഘടകങ്ങളില്‍ ഒന്ന്.
ഉത്രാട ദിനത്തില്‍ മാത്രം സംസ്ഥാനത്ത് 116 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. അവിട്ടം ദിനമായ ബുധനാഴ്ച ബെവ്കോ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്.
മലപ്പുറം തിരൂരിലെ ഔട്ട്ലെറ്റില് നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 10 ദിവസത്തിനിടെ ഇവിടെ ഏഴ് കോടിയുടെ മദ്യം വിറ്റിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം