ന്യൂഡൽഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ പാസാക്കാനെന്ന് സൂചന. അഞ്ച് ദിവസത്തേക്ക് വിളിച്ച സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതാണ് ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മുമ്പ് പല തവണ മോദി സർക്കാർ ഈ ആശയം മുന്നോട്ടുവെച്ചിരുന്നു. നിയമ കമ്മീഷൻ ഇത് സംബന്ധിച്ച് പഠനം നടത്തുകയും ചെയ്തിരുന്നു.
നിലവിൽ ലോക്‌സഭയായാലും സംസ്ഥാന നിയമസഭകളായാലും അതതിന്റെ കാലാവധി കഴിയുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് മാറ്റി രാജ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പും നടത്താനാണ് പുതിയ നിയമത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. പല ഘട്ടങ്ങളിലായി വ്യത്യസ്ത തെരഞ്ഞെടുപ്പുകള്‍ നടത്തുമ്പോള്‍ അത് വലിയ ചെലവാണുണ്ടാക്കുന്നതെന്നും ഇത് കുറയ്ക്കാനാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദം.
എന്നാല്‍ തെരഞ്ഞെടുപ്പ് അജണ്ടയ്ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണ് ബിജെപിയ്ക്കുള്ളതെന്നാണ് പ്രതിപക്ഷ വിമര്‍ശനം. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്പി പ്രള്‍ഹാദ് ജോഷിയാണ് പാര്‍ലമെന്റ് സമ്മേളനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. രാജ്യം അമൃത്കാലത്തേക്ക് കടക്കുന്ന സമയത്ത് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ചർച്ചകൾ സമ്മേള്ളനത്തിൽ ഉണ്ടാകും എന്ന സൂചനയാണ് സർക്കാർ നൽകുന്നത്. എന്നാൽ എന്ത് തരത്തിലുള്ള ചർച്ചകളാണ് ഈ സമ്മേളനത്തിൽ ഉണ്ടാകുക എന്ന് മന്ത്രി വ്യക്തമാക്കിയില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം