സാവോപോളോ : ബ്രസീലിൽ 9 വയസ്സുകാരിയെ കൊന്ന് വെട്ടിനുറുക്കി, സംഭവത്തിൽ കുട്ടിയുടെ മാതാവ് അറസ്റ്റിൽ. മൂന്ന് ആഴ്ചയോളം പഴക്കമുള്ള ശരീരഭാഗങ്ങള്‍ ഫ്രിഡ്ജിൽ നിന്ന് കണ്ടെത്തിയതോടെയാണ് 30കാരിയായ റൂത്ത് ഫ്ലോറിയാനോ പൊലീസിന്റെ കസ്റ്റഡിയിലായത്. ഇവരുടെ മറ്റു രണ്ടു കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
ഓഗസ്റ്റ് 8നും 9നും ഇടയിൽ ലഹരിമരുന്ന് ഉപയോഗിച്ച ശേഷമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിനോടു പറഞ്ഞു. മകൾ അലാനി സിൽവയുടെ ശരീരം വെട്ടിനുറുക്കാനുള്ള എളുപ്പമാർഗം ഫ്ലോറിയാനോ ഇന്റർനെറ്റിൽ തിരഞ്ഞതായി പൊലീസ് പറഞ്ഞു. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്നത് മകള്‍ അംഗീകരിക്കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇവർ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
read also……സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
അതേസമയം താൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ കൊലപാതക സമയത്ത് വീട്ടിലേക്ക് ക്ഷണിച്ചിരുന്നുവെന്നും ഫ്ലോറിയാനോ പറയുന്നു. തുടക്കത്തിൽ കൊലപാതകം നടത്തിയത് താനാണെന്ന് ഫ്ലോറിയാനോ സമ്മതിച്ചിരുന്നില്ല. താനും കാമുകനും ലഹരിമരുന്ന് ഉപയോഗിച്ച് കിടന്നുറങ്ങിയെന്നും അടുത്ത ദിവസം എഴുന്നേറ്റപ്പോൾ മകൾ മരിച്ചു കിടക്കുന്നത് കണ്ടെന്നുമാണ് ഇവര്‍ ആദ്യം മൊഴി നൽകിയത്. എന്നാൽ മകളുടെ ശരീരം വെട്ടിനുറുക്കി ഫ്രിജിൽ സൂക്ഷിച്ചത് താനാണെന്ന് അവർ സമ്മതിച്ചു.കാമുകന്റെ അമ്മയാണ് ഫ്രിജിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിൽ പല്ലു തേക്കുന്നതിനിടെ നെഞ്ചിൽ കുത്തിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഫ്ലോറിയാനോ പറഞ്ഞു. തെളിവു നശിപ്പിക്കാനായി ഇവർ ശരീരഭാഗങ്ങളിൽ ചിലത് പാകം ചെയ്യുകയും സമീപത്തെ അഴുക്കുചാലിൽ ഉപേക്ഷിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഓഗസ്റ്റ് ആറിനായിരുന്നു സിൽവയുടെ ജന്മദിനം. കൊലപാതകം നടന്നത് ഇതിനു മുൻപാണോ പിന്നീടാണോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം