പ്രതിപക്ഷ സഖ്യം ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസി(ഇന്ത്യ)ന്റെ മൂന്നാമത് യോഗം ഇന്ന് മുംബൈയിൽ ആരംഭിക്കും. രണ്ട് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുക. ദിദ്വിന യോഗത്തിൽ സഖ്യത്തിന്റെ ലോഗോ അനാച്ഛാദനം ചെയ്യുമെന്നാണ് സൂചന. ഇതിന് പുറമെ ഏകോപന സമിതി രൂപീകരണം, കൺവീനർമാരുടെ നിയമനം എന്നിവയും നടക്കും.
Also read : നിസ്കരിക്കാനായി ബസ് നിർത്തിയത്തിന്റെ പേരിൽ ജോലി നഷ്ട്ടപെട്ട യുവാവ് മരിച്ച നിലയിൽ
ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി പ്രതിപക്ഷ ഐക്യത്തിന്റ ആവശ്യകതയെക്കുറിച്ച് അംഗങ്ങളെ ബോധ്യപ്പെടുത്തുക എന്നതാവും യോഗത്തിന്റെ പ്രധാന അജണ്ട. ഭരണഘടനയെ സംരക്ഷിക്കാനും എന്‍ഡിഎ സര്‍ക്കാരിനെതിരെ പോരാടുന്നതിനുമാണ് പ്രതിപക്ഷ സഖ്യം രൂപീകരിച്ചതെന്ന സന്ദേശം നല്‍കുകയുമാണ് യോഗത്തിന്റെ പ്രാഥമിക ലക്ഷ്യം.
പ്രതിപക്ഷ വിശാല സഖ്യത്തിന്റെ കൺവീനറായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ തിരഞ്ഞെടുത്തേക്കും. കൂടാതെ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഘടകകക്ഷികൾക്കിടയിലെ സീറ്റ് വിഭജനജനവും ഈ സമ്മേളനത്തിൽ ചർച്ചയാകും. 27 പ്രതിപക്ഷ പാർട്ടികളും 62 പ്രതിനിധികളും രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കും.
ഘടകകക്ഷികൾ തമ്മിലുള്ള ഏകോപനത്തിനായി സെക്രട്ടറിയേറ്റ് രൂപീകരിക്കുമെന്നും സൂചനയുണ്ട്. സഖ്യത്തിന് നേതൃത്വം നൽകാൻ ഒരു കോ-ഓർഡിനേറ്ററോ ചെയർപേഴ്‌സനോ വേണമെന്ന കാര്യവും അംഗങ്ങൾ ചർച്ച ചെയ്യും. അശോക ചക്രമില്ലാത്ത ത്രിവർണ്ണ പതാക സഖ്യത്തിന്റെ പതാകയായി സ്വീകരിക്കാനുള്ള നിർദ്ദേശം നേതാക്കൾ ചർച്ച ചെയ്തേക്കുമെന്നും സൂചനയുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം