ഫാഷന്‍ ലോകത്ത് ഏറെ ശ്രദ്ധേയയാണ് ഉര്‍വശി റൗട്ടേല. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ ചിത്രങ്ങളും അഭിപ്രായങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. പലപ്പോഴും ഇത് വന്‍ വിവാദങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തിരിക്കുന്നത്.
അടുത്തിടെ രാജ്യത്തെ ഏറ്റവും പ്രതിഫലം പറ്റുന്ന നടിയാണ് താനെന്ന് ഉര്‍വശി അവകാശവാദം ഉന്നയിച്ചിരുന്നു. മിനിറ്റിന് ഒരു കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം എന്നാണ് വാര്‍ത്തകള്‍. ഒരു മിനിറ്റിന് ഒരു കോടി രൂപ വാങ്ങുന്നു. എന്താണ് പറയാനുള്ളത്. എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. അതൊരു നല്ല കാര്യമാണ്. സ്വന്തമായി വളര്‍ന്നു വരുന്ന നടിമാരെല്ലാം ഇങ്ങനെയൊരു ദിനത്തിനായിരിക്കും കാത്തിരിക്കുന്നത്. – ഉര്‍വശി റൗട്ടേല പറഞ്ഞു.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളിന് ഇരയായിരിക്കുകയാണ് ഉര്‍വശിയുടെ പ്രതിഫലം. ആരാണ് ഇവര്‍ക്ക് ഇത്ര പ്രതിഫലം നല്‍കുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം. ആലിയയും ദീപികയുമെല്ലാം ചാറ്റ് വിട്ടു എന്നാണ് മറ്റൊരാള്‍ കുറിച്ചത്. ഇത്ര പ്രതിഫലം നല്‍കാനില്ലാത്തതുകൊണ്ടാണ് ഇവര്‍ക്ക് സിനിമ ഇല്ലാത്തത് എന്നായിരുന്നു ഒരാളുടെ കമന്റ്.
കഴിഞ്ഞ വര്‍ഷം കാന്‍സ് ഫിലിം ഫെസ്റ്റില്‍വച്ച് ഹോളിവുഡ് സൂപ്പര്‍താരം ലിയനാര്‍ഡോ ഡികാപ്രിയോ തന്നെ പ്രശംസിച്ചിരുന്നു എന്ന് ഉര്‍വശി പറഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു. സ്വപ്ന നിമിഷമായിരുന്നെന്നും താന്‍ സന്തോഷംകൊണ്ട് കരഞ്ഞുപോയി എന്നുമാണ് ഉര്‍വശി പറഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം