ഇന്‍ഫിനിറ്റി സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ച് ആക്സിസ് ബാങ്ക്

 കൊച്ചി: ആക്സിസ് ബാങ്ക് ‘ഇന്‍ഫിനിറ്റി സേവിങ്സ് അക്കൗണ്ട്’ എന്ന പേരില്‍ ആഭ്യന്തര ഇടപാടുകള്‍ക്ക് ഫീസ് ഇല്ലാത്ത സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. സബ്സ്ക്രിപ്ഷന്‍ അധിഷ്ഠിത മാതൃകകള്‍ സ്വീകരിക്കുന്ന ഡിജിറ്റല്‍ ബാങ്കിങ് പരിജ്ഞാനമുള്ള ഇടപാടുകാര്‍ക്കുള്ളതാണ് ഈ പുതിയ അക്കൗണ്ട്.

 

ബാങ്കിങ് അനുഭവത്തില്‍ വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അക്കൗണ്ട് രീതി അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് വീഡിയോ കെവൈസി പ്രക്രിയയിലൂടെ പൂര്‍ണമായും ഡിജിറ്റലായി ഈ അക്കൗണ്ട് തുടങ്ങാവുന്നതാണ്. 150 രൂപയുടെ പ്രതിമാസ സബ്സ്ക്രിപ്ഷന്‍ പ്ലാനിന് ആറ് മാസമാണ് കുറഞ്ഞ കാലാവധി. അതിന് ശേഷം ഒരോ 30 ദിവസത്തിലും 150 രൂപ വീതം ഈടാക്കും. 1650 രൂപയുടെ വാര്‍ഷിക പ്ലാനില്‍ 360 ദിവസം ‘ഇന്‍ഫിനിറ്റി’ ആനുകൂല്യങ്ങള്‍ ലഭ്യമാകും.

 Read also……സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി

ഈ അക്കൗണ്ട് ഉടമകള്‍ക്ക് രാജ്യത്തെമ്പാടും ഏത് എടിഎമ്മിലും പരിധിയില്ലാതെ ഇടപാടുകള്‍, ആക്സിസ് ബാങ്ക് ഗ്രാബ് ഡീല്‍സ് പ്ലാറ്റ്ഫോമില്‍ ക്യാഷ് ബാക്ക്, ഇ ഡെബിറ്റ് കാര്‍ഡിലൂടെയുള്ള എല്ലാ ഇടപാടുകള്‍ക്കും ഒരു ശതമാനം ക്യാഷ് ബാക്ക് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ലഭ്യമാകും.ഡിജിറ്റല്‍ ബാങ്കിങ്ങിനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് ഈ അക്കൗണ്ടിലൂടെ തങ്ങള്‍ ചെയ്യുന്നതെന്നും ഇന്നത്തെ ഉപയോക്താക്കളുടെ മുന്‍ഗണനകള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസൃതമായി വിപ്ലവകരമായ ബാങ്കിങ്ങ് അനുഭവം ലഭ്യമാക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്നും  ആക്സിസ് ബാങ്ക് ഗ്രൂപ്പ് എക്സിക്യുട്ടീവും ബ്രാഞ്ച് ബാങ്കിങ്, റീട്ടെയ്ല്‍ ലയബലിറ്റീസ്, പ്രെഡക്റ്റ്സ് മേധാവിയുമായ രവി നാരായണന്‍ പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News