തിരുവനന്തപുരം : ഡിജിറ്റല്‍ രംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങളും പരിഹാരങ്ങളും സാധ്യമാക്കുന്ന പ്രമുഖ കമ്പനിയായ യു എസ് ടി ടെലികോം മേഖലയിൽ ചുവടുറപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ആഗോളതലത്തില്‍ അറിയപ്പെടുന്ന ടെലികോം കമ്പനിയായ മൊബൈല്‍കോമിനെ ഏറ്റെടുത്തായി യു എസ് ടി അറിയിച്ചു.
ടെലികമ്മ്യൂണിക്കേഷന്‍, വയര്‍ലെസ് സേവന രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള സ്ഥാപനമാണ് മൊബൈല്‍കോം. അമേരിക്കയിലെ ഡാലസ് ആസ്ഥാനമായാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍കോമിനൊപ്പം അവരുടെ 1300 ജീവനക്കാരെയും കമ്പനിയിലേക്ക് ലയിപ്പിച്ചതായി യു എസ് ടി വ്യക്തമാക്കി. ഇത് ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് യു എസ് ടി യെ ശക്തിപ്പെടുത്തതിനും അതിവേഗം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലയില്‍ വളര്‍ച്ച സാധ്യമാക്കുന്നതിനും സഹായിക്കും.
Read also….സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
2002ല്‍ ആരംഭിച്ച മൊബൈല്‍കോം അമേരിക്ക, ഇന്ത്യ, കാനഡ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അനുഭവപരിചയമുള്ള വിദഗ്ധരുടെ സംഘം വയര്‍ലെസ് എന്‍ജിനിയറിംഗ് രംഗത്ത് ഈ കമ്പനിയെ വൈവിധ്യമാക്കുന്നു. ലോകത്തെ വമ്പന്‍ ആശയവിനിമയ സേവന ദാതാക്കള്‍ക്ക്, വൈയര്‍ലെസ് ശൃംഘലയുടെ ആധുനികവല്‍ക്കരണം, 5ജി നെറ്റ്വര്‍ക്കിന്റെ വ്യാപ്തിയും കാര്യശേഷിയും കൂട്ടുക, നെറ്റ് വര്‍ക്ക് പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കുക, റേഡിയോ ഫ്രീക്വന്‍സി എന്‍ജിനിയറിംഗ്, സ്വകാര്യ മൊബൈല്‍ ശൃംഘലകള്‍, ഓപ്പണ്‍ റേഡിയോ അക്സസ് നെറ്റ് വര്‍ക്ക് തുടങ്ങിയ സേവനങ്ങള്‍ കഴിഞ്ഞ 21 വര്‍ഷമായി മൊബൈല്‍കോം നല്കി വരുന്നു.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം