കോട്ടയം: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. കോട്ടയം വെള്ളൂര്‍ സ്വദേശി പത്മകുമാറിന്റെ മൃതദേഹമാണ് മുളന്തുരുത്തി റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി എട്ടേ മുക്കാലോടെയാണ് ഇയാള്‍ ഭാര്യ തുളസിയെ വെട്ടി പരിക്കേല്‍പ്പിച്ചത്. പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു.
ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിന് തലയോലപ്പറമ്ബ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. പിന്നീടാണ് റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ പത്മകുമാറിനെ കണ്ടെത്തിയത്.
ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പത്മകുമാറിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യ തുളസി ആശുപത്രിയില്‍ ചികിത്സയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം