കൊച്ചി: യുണൈറ്റഡ് സ്റ്റേറ്റ്സ് പോളോ അസോസിയേഷന്റെയും അരവിന്ദ് ഫാഷൻസ് ലിമിറ്റഡിന്റെയും ഔദ്യോഗിക ബ്രാൻഡായ യു.എസ്.പോളോ അസി. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായി പുതിയ യു.എസ്. പോളോ വെബ്സൈറ്റ് അവതരിപ്പിച്ചു. ഇന്ത്യയിലെ ബിസിനസ്സ് സാന്നിധ്യം കൂടുതല്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
യു. എസ്. പോളോ ഉപഭോക്താക്കള്‍ക്കുള്ള ഡിജിറ്റല്‍ ഓഫറുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും അതിന്റെ ഉല്‍പ്പന്ന ഓഫറുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുമായി uspoloassn.in എന്ന വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്. അരവിന്ദ് ഫാഷൻസ് ലിമിറ്റഡ് ബ്രാൻഡുകളുടെ പോര്‍ട്ട്ഫോളിയോയിലെ എക്സ്ക്ലൂസീവ് ബ്രാൻഡ് വെബ്സൈറ്റിനൊപ്പം ലഭ്യമാവുന്ന ആദ്യത്തെ ബ്രാൻഡായ യു.എസ്. പോളോ നിലവില്‍ എല്ലാ മുൻനിര ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലും അരവിന്ദ് ഫാഷൻസ് ലിമിറ്റഡിന്റെ ഔദ്യോഗിക ബ്രാൻഡ് സ്റ്റോറും ഡിജിറ്റല്‍ ഡെസ്റ്റിനേഷനുമായ NNNow.com-ലും ലഭ്യമാണ്. ഇതോടൊപ്പം ഐക്കോണിക് ലെജൻഡ്സ് മാര്‍ക്കറ്റിംഗ് കാമ്ബെയ്നിനും യു. എസ്. പോളോ തുടക്കംക്കുറിച്ചിട്ടുണ്ട്.
read also…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
യു. എസ്. പോളോ അസി.-ന്റെ മികച്ച പങ്കാളിയാണ് അരവിന്ദ് ഫാഷൻസ് എന്നും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നില്‍ ദീര്‍ഘകാലത്തേക്ക് ഒരു ബില്യണ്‍ ഡോളര്‍ ബിസിനസ്സ് ലക്ഷ്യമിടുന്ന മുൻനിര ബ്രാൻഡ് എന്ന നിലയില്‍ ഭാവിയെക്കുറിച്ച് ധാരാളം പ്രതീക്ഷകള്‍ ഉണ്ടെന്നും ഇന്ത്യയില്‍ ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത് രാജ്യത്തെ മുൻനിര കാഷ്വല്‍ വെയര്‍ ബ്രാൻഡുകളിലൊന്നായ തങ്ങളുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുമെന്നും യു.എസ്. പോളോ മേല്‍നോട്ടം വഹിക്കുന്ന കമ്ബനിയായ യു എസ് പി എ ഗ്ലോബല്‍ ലൈസൻസിംഗിന്റെ പ്രസിഡന്റും സിഇഒയുമായ ജെ മൈക്കല്‍ പ്രിൻസ് പറഞ്ഞു.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം