കാബൂൾ: അഫ്‌ഗാനിസ്ഥാനിൽനിന്ന് പെൺകുട്ടികൾ സ്‌കോളർഷിപ് നേടി വിദേശത്ത് പഠിക്കാൻ പോകുന്നത് വിലക്കി താലിബാൻ ഇടക്കാല സർക്കാർ. മൂന്നാം ക്ലാസ്സിന് മുകളിലേക്ക് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിരോധിച്ചതിനു പിന്നാലെയാണ് അടുത്ത നടപടി.
വിമാനത്താവളത്തിലെത്തിയ വിദ്യാർഥിനികളെ താലിബാൻകാർ തടഞ്ഞു. ആൺകുട്ടികൾക്ക് മാത്രം യാത്രാനുമതി നൽകി. സ്‌റ്റുഡന്റ് വിസയിൽ വിദേശത്തേക്ക് പോകാൻ പെൺകുട്ടികൾക്ക് അനുമതിയില്ലെന്ന് പറഞ്ഞാണ് വിദ്യാർഥിനികളെ തടഞ്ഞത്.
സ്ത്രീകള്‍ക്ക് സര്‍വകലാശാലയില്‍ താലിബാന്‍ പ്രവേശനം നിഷേധിച്ചതോടെ, തന്റെ ആകെയുള്ള പ്രതീക്ഷ സ്‌കോളര്‍ഷിപ്പോടെ വിദേശത്ത് പഠിക്കുകയെന്നതായിരുന്നു എന്നും എന്നാല്‍ താലിബാൻ തടഞ്ഞതോടെ വിമാനത്താവളത്തില്‍ നിന്ന് തിരികെ പോകേണ്ടി വന്നെന്നും വിദ്യാര്‍ത്ഥികളിലൊരാള്‍ ബിബിസിയോട് പറഞ്ഞു.
ഭര്‍ത്താവോ ബന്ധുവായ പുരുഷന്മാരിലൊരാളോ ഒപ്പമില്ലാതെ സ്ത്രീകളെ വിദേശത്തേക്ക് യാത്ര ചെയ്യുന്നതില്‍നിന്ന് സ്ത്രീകളെ താലിബാന്‍ വിലക്കുന്നുണ്ട്. ഇത്തരത്തില്‍ പുരുഷന്മാരുടെ അകമ്ബടിയോടെ പുറത്തുപോകുന്നത് മഹ്‌റാം എന്നാണ് അറിയപ്പെടുന്നത്. ഇത്തരത്തില്‍ പുരുഷന്മാര്‍ കൂടെയുണ്ടായിട്ടും മൂന്ന് വിദ്യാര്‍ഥികളെ താലിബാന്‍ വിമാനത്തില്‍നിന്ന് പുറത്താക്കിയതായി നാത്കായി പറഞ്ഞു.
നേരത്തേതന്നെ, ആൺതുണയില്ലാതെ സ്ത്രീകൾ യാത്ര ചെയ്യുന്നത് താലിബാൻ ഇടക്കാല സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ, അടുത്തിടെ ആൺതുണയോടെ എത്തി വിമാനത്തിലിരുന്ന മൂന്ന് പെൺകുട്ടികളെയും വിദ്യാഭ്യാസത്തിനായി വിദേശത്തുപോകുന്നു എന്ന കാരണത്താൽ തിരികെയിറക്കി. നന്മ–- തിന്മ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമായിരുന്നു നടപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം