ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ സൂപ്പർവൈസറും സംഘവും കൂട്ടബലാത്സംഗത്തിനിരയാക്കിയ യുവതി മരിച്ചു. യു.പി ഗാസിയാബാദിലെ ഹൗസിങ് സൊസൈറ്റിയില്‍ സുരക്ഷാ ജീവനക്കാരിയായി ജോലി ചെയ്തിരുന്ന 19കാരിയാണ് ചികിത്സയിലിരിക്കെ മരിച്ചത്.
ഞായറാഴ്ചയാണ് ഹൗസിങ് സൊസൈറ്റിയിലെ ബേസ്‌മെന്റില്‍ വച്ച് യുവതി ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ ഹൗസിങ് സൊസൈറ്റിയിലെ സെക്യൂരിറ്റി സൂപ്പര്‍വൈസറായ അജയ് (32) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളും മറ്റ് രണ്ട് സുരക്ഷാ ജീവനക്കാരും ചേർന്നാണ് യുവതിയെ മർദനത്തിനും കൂട്ടബലാത്സംഗത്തിനും ഇരയാക്കിയത്.
തുടർന്ന് അവസ്ഥ ഗുരുതരമാണെന്ന് മനസിലായ പ്രതികൾ മൂവരും ചേർന്ന് അവളെ ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ഇവിടെ നിന്ന് മുങ്ങുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി തിങ്കളാഴ്ച രാത്രി മരിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം